HomeKeralaചക്രവാതച്ചുഴി, വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത

ചക്രവാതച്ചുഴി, വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത

ഇന്ന് ഉച്ച മുതല്‍ സംസ്ഥാനത്തിന്റെ വടക്കന്‍ ജില്ലകളിലും മധ്യ ജില്ലകളിലും വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ റിപ്പോര്‍ട്ട്. കര്‍ണാടക സംസ്ഥാനത്തിന് മുകളില്‍ രൂപം കൊണ്ട ചക്രവാതച്ചുഴി രൂപപ്പെട്ടതിനെ തുടര്‍ന്നാണ് മഴ ശക്തമാകുന്നത്.

കേന്ദ്ര കാലാവസ്ഥ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാലാവര്‍ഷത്തിന് സമാനായി ഇടിയോടു കൂടിയ മഴ പെയ്യാനുള്ള സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളുടെ മലയോര മേഖലയില്‍ അതിശക്തമായ മഴ പെയ്‌തേക്കും.

ഉച്ചകഴിഞ്ഞ് മലയോര യാത്ര കഴിവതും ഒഴിവാക്കണം. ഇനിയുള്ള ദിവസങ്ങളില്‍ ഉച്ചകഴിഞ്ഞ് ഇടിയോട് കൂടിയുള്ള മഴ പെയ്യാന്‍ സാധ്യതയേറെയാണ്. എറണാകുളം , ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത്തിലുള്ള കാറ്റിനും ഇടയാക്കുമെന്നതിനാല്‍ മരങ്ങള്‍ കടപുഴകി വീണേക്കാം. ജനങ്ങള്‍ അതിയായ ജാഗ്രത പാലിക്കണെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Most Popular

Recent Comments