HomeKeralaനവംബർ 1 മുതല്‍ ഹെവി വാഹനങ്ങളില്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധം

നവംബർ 1 മുതല്‍ ഹെവി വാഹനങ്ങളില്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധം

സംസ്ഥാനത്ത് ഹെവി വാഹനങ്ങളിലും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുന്നു. നവംബര്‍ ഒന്നുമുതല്‍ കെഎസ്ആര്‍ടിസി അടക്കമുള്ള എല്ലാ ഹെവി വാഹനങ്ങളിലും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാണ്. ഡ്രൈവര്‍ക്ക് പുറമെ മുന്‍സീറ്റിലെ യാത്രക്കാരനും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ടെന്ന് ഗതാഗത മന്ത്രി ആൻ്റണി രാജു പറഞ്ഞു.

സെപ്തംബര്‍ ഒന്നുമുതല്‍ നിര്‍ബന്ധമാക്കും എന്നാണ് മുന്‍പ് പറഞ്ഞിരുന്നത്. ഹെവി വാഹനങ്ങളില്‍ ഡ്രൈവര്‍ക്കും ക്യാബിന്‍ യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് ധരിക്കാനുള്ള സമയ പരിധി ഒക്ടോബര്‍ 30 വരെ നീട്ടുകയായിരുന്നു. റോഡ് സുരക്ഷ സംബന്ധിച്ച് ചേര്‍ന്ന ഉന്നതതല അവലോകന യോഗത്തിലാണ് തിയതി മാറ്റാന്‍ തീരുമാനിച്ചത്.

Most Popular

Recent Comments