ഇന്ത്യന്‍ നീതിന്യായ ചരിത്രത്തിലെ അപൂര്‍വതയുമായി പിണറായി വിജയന്‍ പ്രതിയായ എസ്എന്‍സി ലാവലിന്‍ കേസ്. സുപ്രീംകോടതിയില്‍ ഈ കേസ് ഇന്നും മാറ്റിവച്ചതോടെ തുടര്‍ച്ചയായ മുപ്പത്തിയഞ്ചാം തവണ മാറ്റിവെക്കുന്ന അദ്ഭുതമായി.
കേസ് ഇന്നത്തേക്ക് ലിസ്റ്റ് ചെയ്തിരുന്നെങ്കിലും തിരക്ക് കാരണം പരിഗണിക്കാന്‍ ആയില്ല. ഇതോടെ വീണ്ടും മാറ്റിവെച്ചു. പുതിയ തിയതി പിന്നീട് അറിയിക്കും. ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. രാവിലെ മുതല്‍ മറ്റൊരു കേസില്‍ നടന്നിരുന്ന വാദം നീണ്ടുപോയതാണ് ലാവലിന്‍ കേസ് പരിഗണിക്കാതിരുന്നതിന് കാരണം.
പിണറായി വിജയന്‍, മുന്‍ ഊര്‍ജ സെക്രട്ടറി കെ മോഹനചന്ദ്രന്‍, മുന്‍ ജോയിന്റ് സെക്രട്ടറി എ ഫ്രാന്‍സീസ് എന്നിവരെ കുറ്റവിമുക്തരാക്കിയ 2017ലെ ഹൈക്കോടതി വിധിക്കെതിരെ സിബിഐയുടെ ഹര്‍ജിയാണ് മുപ്പത്തിയഞ്ചാം തവണ മാറ്റിവെക്കുന്നത്.