HomeLatest Newsആക്രമണം തുടങ്ങിയിട്ടേയുള്ളൂ: നെതന്യാഹു

ആക്രമണം തുടങ്ങിയിട്ടേയുള്ളൂ: നെതന്യാഹു

ഹമാസ് ഇസ്ലാമിക ഭീകരരുടെ പൈശാചിക ആക്രമണത്തിന് ഒരു ദാക്ഷിണ്യവും ഇല്ലാത്ത തിരിച്ചടി ഉണ്ടാകുമെന്ന് ആവര്‍ത്തിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. നിരപരാധികളായ ജനങ്ങളെ അതിക്രൂരമായി കൊലപ്പെടുത്തുന്നവര്‍ക്ക് ഒരു ദയയും ഉണ്ടാകില്ല.

തങ്ങള്‍ ആക്രമണം തുടങ്ങിയിട്ടേ ഉള്ളൂ. ഒരാള്‍ക്കും അംഗീകരിക്കാനാവാത്ത ഭീകരാക്രമണമാണ് ഹമാസ് നടത്തിയത്. ഇപ്പോഴും അവര്‍ ഇസ്രായേലില്‍ പൈശാചികത തുടരുന്നു. ഭിന്നശേഷിക്കാരേയും സ്ത്രീകളേയും കുട്ടികളേയും  ബന്ധികളാക്കി പീഡിപ്പിക്കുന്നു. അതിനാല്‍  തിരിച്ചുവരാനാവാത്ത വിധം ഹമാസിനെ തകര്‍ക്കും.

ഇതിനിടെ മുന്നറിയിപ്പുമായി ഹമാസ് എത്തി. ഗാസയിലെ ഇസ്രായേല്‍ അക്രമണം നിര്‍ത്തിയില്ലെങ്കില്‍ ബന്ദികളാക്കിയവരെ പരസ്യമായി കൊലപ്പെടുത്തുമെന്നാണ് ഹമാസ് ഭീകരരുടെ മുന്നറിയിപ്പ്. ഹമാസിന് പിന്തുണയുമായി ലെബനന്‍ അതിര്‍ത്തിയില്‍ ഹിസ്ബുല്‍ ഭീകരര്‍ ഇസ്രായേലിന് എതിരെ ആക്രമണം നടത്തുന്നുണ്ട്. ഇസ്രായേല്‍ ഇവിടെയും ശക്തമായി തിരിച്ചടിക്കുന്നുണ്ട്.

ഗാസിയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ 1290 ഹമാസ് ഭീകര കേന്ദ്രങ്ങള്‍ തകര്‍ന്നിട്ടുണ്ട്. ഗാസയുടെ അതിര്‍ത്തി നിയന്ത്രണം ഇസ്രായേല്‍ പൂര്‍ണമായി ഏറ്റെടുത്തിട്ടുണ്ട്.

Most Popular

Recent Comments