മുഖ്യമന്ത്രി പിണറായി വിജയന് ഏറെ നിർണായകമായ എസ്എന്‍സി ലാവ്‌ലിന്‍ കേസ് ഇന്ന് സുപ്രീംകോടതിയില്‍ എത്തുന്നു. 34 തവണ ഓരോരോ കാരണം പറഞ്ഞ് മാറ്റിവെച്ച കേസാണിത്.
ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസ് ദീപാങ്കര്‍ ദത്ത, ജസ്റ്റീസ് ഉജ്ജല്‍ ഭുവിയാന്‍ എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഇന്ന് കേസ് പരിഗണിക്കുന്നത്. 2017ല്‍ സുപ്രീംകോടതിയില്‍ എത്തിയതാണ് സിബിഐ നല്‍കിയ കേസ്. ആറ് വര്‍ഷത്തിനിടെ നാസ് ബെഞ്ചുകളിലായി 34 തവണയാണ് കേസ് മാറ്‌റിവെച്ചത്. കഴിഞ്ഞ മാസവും കേസ് പരിഗണനക്ക് എത്തിയെങ്കിലും സിബിഐ അഭിഭാഷകന്‍ ഹാജരായിരുന്നില്ല.
പന്നിയാല്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്എന്‍സി ലാവ്‌ലിന്‍ കമ്പനിയുമായി കരാറുണ്ടാക്കിയതില്‍ ക്രമക്കേടുണ്ടായെന്നാണ് കേസ്. അതുവഴി സംസ്ഥാനത്തിന് 86.25 കോടി നഷ്ടം ഉണ്ടായെന്നും സിബിഐ ആരോപിക്കുന്നു.