ഹമാസ് എന്ന മുസ്ലീം ഭീകര സംഘടനയെ സമ്മര്‍ദ്ദത്തിലാക്കാന്‍ അവരുടെ ശക്തി കേന്ദ്രമായ ഗാസ മുനമ്പില്‍ സമ്പൂര്‍ണ ഉപരോധം ഏര്‍പ്പെടുത്തി ഇസ്രായേല്‍. ഹമാസിൻ്റെ പൈശാചികമായ ആക്രമണത്തിന് പകരമായാണ് ഉപരോധം. വൈദ്യുതിയും ഇന്ധനവും തടഞ്ഞതിന് പിന്നാലെ ഭക്ഷണത്തിനും ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഗാസയിലെ സ്ഥിതിഗതികള്‍ ഇപ്പോള്‍ നിയന്ത്രണ വിധേയമാണ് എന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി പറഞ്ഞു. എന്നാല്‍ അവിടെ ഇപ്പോഴും ഭീകരര്‍ ഉണ്ടാകാം എന്നതിനാല്‍ നടപടി തുടരുമെന്നും പ്രതിരോധ മന്ത്രി പറഞ്ഞു.
എന്നാല്‍ ഹമാസിൻ്റെ ക്രൂരത ഇസ്രായേലില്‍ തുടരുകയാണ്. സാധാരണക്കാരായ മനുഷ്യരെ അതിക്രൂരമായി കൊന്നൊടുക്കുകയും സ്ത്രീകളെ ക്രൂരമായി പീഡിപ്പിച്ചു കൊല്ലുകയും ചെയ്യുകയാണ് ഹമാസ്. ഇതിന് പുറമെ നിരവധി പേരെ ബന്ദികളാക്കി കൊണ്ടുപോവുകയും ചെയ്യുന്നുണ്ട്. ഇസ്രായേല്‍ തടവിലുള്ള പലസ്തീന്‍കാരെ മോചിപ്പിക്കാനാണ് ബന്ധികളാക്കുന്നതെന്ന് ഹമാസ് വക്താവ് പറഞ്ഞു.