HomeFilmഇന്ത്യയിലെ ആദ്യ എ.ഐ സിനിമ 'മോണിക്ക ഒരു എ.ഐ സ്റ്റോറി'

ഇന്ത്യയിലെ ആദ്യ എ.ഐ സിനിമ ‘മോണിക്ക ഒരു എ.ഐ സ്റ്റോറി’

സാംസ് പ്രൊഡക്ഷന്റെ ബാനറിൽ എഴുത്തുകാരനും പ്രവാസിയുമായ മൻസൂർ പള്ളൂർ നിർമ്മിച്ച് മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ഇ.എം. അഷ്‌റഫ് സംവിധാനം ചെയ്യുന്ന ‘മോണിക്ക ഒരു എ ഐ സ്റ്റോറി’ എന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു. ഇന്ത്യയിലെ തന്നെ ആദ്യ എ.ഐ സിനിമയാണ് മോണിക്ക ഒരു എ ഐ സ്റ്റോറി. പ്രശസ്ത ഇൻഫ്ലുവൻസറും ബിഗ് ബോസ് താരവുമായ അപർണ മൾബറിയെ കേന്ദ്ര കഥാപാത്രമാക്കിയാണ് സിനിമ ചെയ്തിട്ടുള്ളത്.

ജോൺ ബ്രിട്ടാസ് എം.പി പോസ്റ്റർ പ്രകാശനം ചെയ്തു. അപർണ്ണയെ കൂടാതെ മജീഷ്യൻ ഗോപിനാഥ് മുതുകാട്, ബാലതാരം ശ്രീപത് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളാവുന്നു.ഇംഗ്ലീഷ് പഠിപ്പിച്ചും ഫോട്ടോ ഷൂട്ടുകളുമൊക്കെയായി സജീവമായ അപർണ, ചലച്ചിത്ര രംഗത്തേക്ക് കടന്നിരിക്കുകയാണ്. ആദ്യമായി ഒരു മലയാള സിനിമയിൽ കേന്ദ്ര കഥാപാത്രമായും, ഗായികയായും അരങ്ങേറുകയാണ് ഈ ചിത്രത്തിലൂടെ അപർണ.

നിർമ്മാതാവ് മൻസൂർ പള്ളൂരും, സംവിധായകൻ ഇ.എം അഷ്റഫും ചേർന്നാണ് സിനിമയുടെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. സിനിമയിലെ പ്രധാന അഭിനേതാക്കളായ കഥാപാത്രങ്ങളെ ഉൾക്കൊളിച്ച മോഷൻ പോസ്റ്റർ ഏറെ പ്രേക്ഷകശ്രദ്ധ ആകർഷിച്ചിരുന്നു.

Most Popular

Recent Comments