സ്തീ വിരുദ്ധ പരാമര്‍ശത്തില്‍ സമസ്ത നേതാവ് ഉമര്‍ ഫൈസി മുത്തിനെതിരെ പരാതി നല്‍കി എഴുത്തുകാരിയായ വി പി സുഹറ. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് വിവാദ പരാമര്‍ശത്തിനെതിരെ പരാതി നല്‍കിയത്.
തട്ടമിടാത്ത സ്ത്രീകള്‍ അഴിഞ്ഞാട്ടക്കാരികളാണെന്നായിരുന്നു മുസ്തം നേതാവിന്റെ പരാമര്‍ശം. മുസ്ലീം സ്ത്രീകളെ അഴിഞ്ഞാടാന്‍ അനുവദിക്കില്ലെന്നും പറഞ്ഞിരുന്നു. ഇതിനെതിരെയാണ് വി പി സുഹറ പരാതി നല്‍കിയത്.
ഉമര്‍ ഫൈസിയുടെ വിവാദ വാക്കുകളില്‍ പ്രതിഷേധിച്ച് നേരത്തെ സുഹറ തട്ടം ഊരി പ്രതിഷേധിച്ചിരുന്നു. നല്ലളം സ്‌കൂളില്‍ കുടുംബശ്രീ സംഘടിപ്പിച്ച പരിപാടിയിൽ ആയിരുന്നു പ്രതിഷേധം. ഇതില്‍ പ്രകോപിതനായ സ്‌കൂള്‍ പിടിഎ പ്രസിഡണ്ട് അക്രമാസക്തനായി. ഇതിനെതിരെ നല്ലളം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. വോട്ട് നഷ്ടമാവുമെന്ന ഭയത്തിലാണ് അനില്‍കുമാറിനെ സിപിഎം തള്ളിപ്പറഞ്ഞതെന്നും സുഹറ പറഞ്ഞു.