HomeLatest Newsഇസ്രായേലിന് പൂര്‍ണ പിന്തുണ നല്‍കി അമേരിക്ക

ഇസ്രായേലിന് പൂര്‍ണ പിന്തുണ നല്‍കി അമേരിക്ക

ഹമാസ് എന്ന ഭീകര ഇസ്ലാമിക സംഘടനയുടെ ആക്രമണത്തില്‍ ഇസ്രായേലിന് പൂര്‍ണ പിന്തുണ നല്‍കി അമേരിക്ക. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ ഫോണില്‍ വിളിച്ച് യുഎസ് പ്രസിഡണ്ട് ജോ ബൈഡനാണ് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചത്.

ഭീകരവാദികളെ അടിച്ചമര്‍ത്താന്‍ ഇസ്രായേലിന് ഒപ്പം പാറ പോലെ ഉറച്ചു നില്‍ക്കുമെന്ന് യുഎസ് പ്രസിഡണ്ട് പറഞ്ഞു. യുദ്ധത്തില്‍ ഇസ്രായേലിന് എല്ലാ പിന്തുണയും നല്‍കുമെന്നും ബൈഡൻ പറഞ്ഞു.

ഇതിനിടെ ഹമാസിൻ്റെ ആക്രമണത്തെ തുടർന്നുണ്ടായ സംഘർഷാവസ്ഥ ചർച്ച ചെയ്യാൻ യു എൻ സുരക്ഷാ കൗണ്‍സില്‍ ഇന്ന് അടിയന്തര യോഗം ചേരും. ഹമാസിൻ്റെ ആക്രമണത്തെ യുഎന്‍ ഉടന്‍ അപലപിക്കണമെന്ന് യുഎന്നിലെ ഇസ്രായേല്‍ അംബാസഡര്‍ ഗിലാഡ് എര്‍ദാന്‍ ആവശ്യപ്പെട്ടു.

ഹമാസിൻ്റെ ആക്രമണത്തില്‍ മരണം ഏറുകയാണ്. നിലവില്‍ 250ല്‍ അധികം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 1200 സാധാരണക്കാര്‍ക്ക് അതി ക്രൂരമായി പരിക്കേറ്റിട്ടുണ്ട്. ഇസ്രായേലില്‍ കടന്നുകയറിയ ഇസ്ലാമിക ഭീകരര്‍ കൂടുതല്‍ ആളുകളെയും സൈനികരേയും കൊലപ്പെടുത്തുകയും ആക്രമിക്കുകയും തുടരുകയാണ്. രാജ്യത്ത് എത്തിയ ഭീകരരെ പൂര്‍ണമായി തുടച്ചുനീക്കാനുള്ള നടപടി തുടരുകയാണെന്ന് പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞു. ഗാസ മുനമ്പില്‍ ഹമാസിൻ്റെ ശക്തി കേന്ദ്രങ്ങളില്‍ ഇസ്രായേല്‍ പ്രത്യാക്രമണം ശക്തമാക്കിയിട്ടുണ്ട്. 230 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

ആരുടേയും പക്ഷം ചേരാതെ സംഘര്‍ഷം ഉടന്‍ അവസാനിപ്പിക്കണം എന്നാണ് അറബ് രാജ്യങ്ങള്‍ പ്രതികരിച്ചത്. എന്നാല്‍ ഖത്തര്‍, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങള്‍ ഹമാസിനെ പിന്തുണച്ചും രംഗത്ത് വന്നു. മിക്ക അറബ് രാജ്യങ്ങളും ഇസ്രായേലുമായി നയതന്ത്ര ബന്ധം തുടങ്ങിയ സമയത്തുണ്ടായ ഹമാസിൻ്റെ ആക്രമണം മേഖലയെ ആകെ അനിശ്ചിതത്തില്‍ ആക്കിയിട്ടുണ്ട്.

Most Popular

Recent Comments