പാലസ്തീനിലെ ഭീകര സംഘടനയായ ഹമാസ് ഇസ്രായേലിനെതിരെ ഭീകര യുദ്ധം തുടങ്ങി. ആയിരക്കണക്കിന് റോക്കറ്റുകള്‍ തൊടുത്തും കരയിലൂടെയും വെള്ളത്തിലൂടെയും ആക്രമണം നടത്തിയുമാണ് മുസ്ലീം ഭീകരര്‍ ഇസ്രായേലിനെ ആക്രമിച്ചത്. നൂറുകണക്കിന് ഇസ്രായേലുകാർക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി സൈനികരെ ഭീകരർ ക്രൂരമായി കൊലപ്പെടുത്തി.
ഇന്ന് രാവിലെ ആറ് മുതലാണ് ഭീകരര്‍ ആക്രമണം ആരംഭിച്ചത്. ജൂതരുടെ വിശുദ്ധ ദിനമായതിനാല്‍ ഇന്ന് തെരുവുകളില്‍ ആളുകള്‍ കുറവായിരുന്നു. അതിനാല്‍ മുസ്ലീം ഭീകരര്‍ക്ക് എളുപ്പത്തില്‍ കടന്നു കയറാനായി. നിരായുധരായ ജനങ്ങള്‍ക്ക് നേരെ നിറയൊഴിച്ചും ഇസ്രായേല്‍ പൗരന്മാരേയും സൈനികരേയും ക്രൂരമായി ആക്രമിച്ചും കൊലപ്പെടുത്തിയും ബന്ദികളാക്കിയുമായി ഹമാസ് മുന്നേറിയത്. പെട്ടെന്നുണ്ടായ ഹമാസ് ആക്രമണത്തില്‍ സ്തബ്ദരായെങ്കിലും മണിക്കൂറുകള്‍ക്കകം ഇസ്രായേല്‍ തിരിച്ചടി തുടങ്ങി.
നമ്മള്‍ യുദ്ധമുഖത്താണെന്നും സൈനിക നീക്കമല്ല ഇനിയുണ്ടാവുക എന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ജനങ്ങള്‍ പരിഭ്രാന്തരാവരുതെന്നും അവധിയിലുള്ള സൈനികര്‍ തിരിച്ചെത്തണമെന്നും നെതന്യാഹു പറഞ്ഞു.
ഹമാസിനെ ഇല്ലാതാക്കാന്‍ തങ്ങള്‍ക്കാവുമെന്ന് ഇനി വിട്ടുവീഴ്ച ഇല്ലെന്നും ഇസ്രായേല്‍ സൈനിക നേതൃത്വം അറിയിച്ചു. സൈനിക മേധാവികളുടെ അടിയന്തര യോഗം വിളിച്ച പ്രധാനമന്ത്രി എല്ലാ നടപടികള്‍ക്കും പിന്തുണ അറിയിച്ചു. ഇതിന് പിന്നാലെ ഹമാസ് നിയന്ത്രണത്തിലുള്ള ഗാസ മുനമ്പില്‍ ഇസ്രായേല്‍ യുദ്ധ വിമാനങ്ങള്‍ ആക്രമണം ആരംഭിച്ചു.
ഭീകരാക്രമണം നേരിടുന്ന ഇസ്രായേലിന് ലോക രാജ്യങ്ങള്‍ പിന്തുണ പ്രഖ്യാപിച്ചു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയുടെ മുഴുവന്‍ പിന്തുണയും ഇസ്രായേലിന് ഒപ്പമാണെന്ന് പ്രഖ്യാപിച്ചു. ഇന്ത്യന്‍ പൗരന്മാര്‍ അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും ജാഗ്രത പാലിക്കണമെന്നും ഇന്ത്യന്‍ എംബസി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.