100 മെഡല്‍, ചരിത്ര നേട്ടമെന്ന് പ്രധാനമന്ത്രി

0

ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യയുടെ മെഡല്‍ വേട്ടയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് ചരിത്ര നേട്ടമാണെന്നും രാജ്യം ആവേശത്തിലാണെന്നും പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.

ഏഷ്യന്‍ ഗെയിംസിൻ്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യ 100 മെഡല്‍ നേട്ടം കൈവരിക്കുന്നത്. ഇതിന് വേണ്ടി അത്യധ്വാനം ചെയ്ത മുഴുവന്‍ കായിക താരങ്ങളേയും പ്രധാനമന്ത്രി അഭിന്ദിച്ചു. നിങ്ങളുടെ അധ്വാനം ചരിത്രം തീര്‍ത്തെന്നും രാജ്യത്തിൻ്റെ ഹൃദയം അഭിമാനത്താല്‍ നിറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ഒക്ടോബര്‍ 10ന് താരങ്ങളെ താന്‍ സ്വീകരിക്കുമെന്നും എക്‌സില്‍ കുറിച്ചു.