ഇസ്രായേല്‍ തിരിച്ചടി, ഹമാസ് ഭീകര കേന്ദ്രങ്ങള്‍ തകരുന്നു

0

ഇസ്രായേലിന് നേരെയുള്ള ഹമാസ് മുസ്ലീം ഭീകരാക്രമണത്തെ ചെറുത്ത് ഇസ്രായേല്‍. രാജ്യത്ത് കടന്നുകയറി നടത്തിയ ഹമാസിന് അതേ നാണയത്തില്‍ തിരിച്ചടി നല്‍കുകയാണ് ഇസ്രായേല്‍.

ഗാസ മുനമ്പില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമത്തില്‍ ഹമാസിൻ്റെ ഭീകര കേന്ദ്രങ്ങള്‍ക്ക് കനത്ത നാശനഷ്ടം ഉണ്ടായതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 17 മുസ്ലീം ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി ഇസ്രായേല്‍ സൈന്യവും അവകാശപ്പെട്ടു.

ഹമാസ് ഭീകര സംഘടന നടത്തിയ നിഷ്ഠൂര ആക്രമണത്തില്‍ നിരപരാധികള്‍ അടക്കം നിരവധി പേരാണ് കൊല്ലപ്പെട്ടത്. നൂറുകണക്കിന് പേര്‍ക്ക് ക്രൂരമായി പരിക്കേറ്റു. നിരവധി സൈനികരെ അടക്കം ബന്ദികളാക്കി. ഇതിന് തിരിച്ചടി നല്‍കുകയാണ് ഇസ്രായേല്‍.

നിരവധി മുസ്ലീം രാജ്യങ്ങളാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഇസ്രായേല്‍ എന്നും യുദ്ധത്തിൻ്റെ നടുവിലാണ്. എന്നും സ്വരക്ഷക്കായി പോരാടുന്ന ചരിത്രമാണ് അവര്‍ക്കുളളത്. ലോകത്തെ ഏറ്റവും കാര്യപ്രാപ്തിയുള്ള രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദിനും ഇന്നത്തെ ഹമാസ് ആക്രമണം മനസ്സിലാക്കാന്‍ ആയില്ല എന്നത് സംശയാസ്പദമാണ്.

എന്തായാലും തങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങളോട് ഒരിക്കലും സന്ധിചെയ്യാത്ത ചരിത്രമാണ് ഇസ്രായേലിനുള്ളത്. ഹമാസിനെ ഇല്ലായ്മ ചെയ്യുക തന്നെയായിരിക്കും ഇനി അവരുടെ ലക്ഷ്യം. ലോക രാഷ്ട്രങ്ങള്‍ മുഴുവന്‍ ഇസ്രായേലിനെ പിന്തുണച്ച സാഹചര്യത്തില്‍ പലസ്തീനിലെ മുസ്ലീം ഭീകരര്‍ക്ക് ഇനി ഏറെ ബുദ്ധിമുട്ടേണ്ടിവരും.