സിക്കിമില്‍ പെട്ടെന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ കനത്ത നാശനഷ്ടം. 23 സൈനികര്‍ ഒഴുകിപ്പോയതായി കരുതുന്നു.
ലൊനാക് തടാക പ്രദേശത്താണ് മേഘ വിസ്‌ഫോടനം ഉണ്ടായതോടെ ടീസ്റ്റ നദിയില്‍ വെള്ളപ്പൊക്കം ഉണ്ടാവുകയായിരുന്നു. കരകവിഞ്ഞ നദി പാലങ്ങളും സമീപ പ്രദേശങ്ങളിലെ കെട്ടിടങ്ങള്‍ അടക്കമുള്ളവയും തകര്‍ന്നു.സിങ്തം നടപ്പാലം തകര്‍ന്നതോടെ പ്രദേശത്തെ സഞ്ചാരത്തെ ബാധിച്ചു.
ലാച്ചന്‍ താഴ് വര വെള്ളത്തിലായിട്ടുണ്ട്. ഇവിടുതെത സൈനിക ക്യാമ്പുകളും വെള്ളത്തിലായി. സൈനിക വാഹനങ്ങള്‍ പലതും ഒലിച്ചുപോയിട്ടുണ്ട്. ഇതോടെ സൈനിക നീക്കം അവതാളത്തിലായി. കാണാതായ സൈനികര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
പശ്ചിമ ബംഗാളിലെ ജല്‍പായ്ഗുരിയില്‍ കനത്ത ജാഗ്രത പുലര്‍ത്തുന്നുണ്ട്. ഇവിടുത്തെ താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ ഒഴുപ്പിക്കുകയാണ്. സിക്കിം സംസ്ഥാന സര്‍ക്കാരും കനത്ത ജാഗ്രത പ്രഖ്യാപിച്ചു. ടീസ്റ്റ നദീതീരത്ത് താമസിക്കുന്നവര്‍ പ്രദേശത്ത് നിന്ന് വിട്ടുനില്‍ക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.