ചൈനീസ് ഫണ്ടിംഗ്: രാഷ്ട്രീയ നേതാക്കളും അന്വേഷണ പരിധിയില്‍

0

ചൈനയുടെ പണം വാങ്ങി അവര്‍ക്കനുകൂലമായ വാര്‍ത്തകള്‍ സൃഷ്ടിച്ചെന്ന ന്യൂസ് ക്ലിക്ക് വാര്‍ത്താ പോര്‍ട്ടലിനെതിരായ അന്വേഷണ പരിധിയില്‍ രാഷ്ട്രീയ പാര്‍ടി നേതാക്കളും. പ്രമുഖ പ്രതിപക്ഷ നേതാക്കളും വിദേശ വ്യവസായി നെവില്‍ റോയി സിംഘവുമായി ആശയ വിനിമയം നടത്തിയതായി കരുതുന്നു. ആശയ വിനിമയത്തിന് പുറമെ പണം വാങ്ങിയിട്ടുണ്ടോ എന്നത് അന്വേഷിക്കുകയാണ്.

ഇടത് , കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയാണ് ഡല്‍ഹി പൊലീസ് അന്വേഷണം നടത്തുന്നത്. സിപിഎം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനെതിരെ നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. അമേരിക്കയിലെ വിവാദ വ്യവസായിയായ നെവില്‍ റോയിക്ക് പണം നല്‍കുന്നത് ചൈനയാണെന്ന് സ്ഥിരീകരിച്ചിരുന്നു. ഈ പണം മറ്റ് രാജ്യങ്ങളില്‍ ചൈനക്ക് അനുകൂലമായ അന്തരീക്ഷം തീര്‍ക്കാന്‍ ഉപയോഗിക്കുകയാണെന്നാണ് അമേരിക്ക അടക്കമുള്ള രാജ്യങ്ങളുടെ നിലപാട്.

ഇന്ത്യയില്‍ സമീപകാലത്ത് ഉണ്ടായ വിവാദ സംഭവങ്ങളിലെല്ലാം ന്യൂസ് ക്ലിക്കിന്റെ നിലപാട് സംശയകരമായിരുന്നു. മിക്ക സംഭവങ്ങള്‍ ഉണ്ടായപ്പോഴും അത് ഊതിക്കത്തിക്കാനും തെറ്റായ വിശദീകരണം നടത്താനും ഈ വാര്‍ത്താ പോര്‍ട്ടല്‍ ശ്രമിച്ചു എന്നാണ് പൊലീസ് പറയുന്നത്. എന്തായാലും രാജ്യവിരുദ്ധമായ പ്രവര്‍ത്തികളില്‍ ശക്തമായ നടപടി എടുക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.