HomeKeralaസംസ്ഥാന കായികോത്സവത്തിനൊരുങ്ങി കുന്നംകുളം

സംസ്ഥാന കായികോത്സവത്തിനൊരുങ്ങി കുന്നംകുളം

സംഘാടക സമിതി രൂപീകരിച്ചു

കുന്നംകുളം ഗവ. വൊക്കേഷണൽ ഹയർസെക്കൻ്ററി സ്കൂൾ ഫോർ ബോയ്സിൽ ഒക്ടോബർ 16 മുതൽ 20 വരെ നടക്കുന്ന അറുപത്തിയഞ്ചാമത് സംസ്ഥാന കായികോത്സവത്തിൻ്റെ നടത്തിപ്പിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. യോഗം ദേവസ്വം പട്ടികജാതി, പട്ടികവർഗ പിന്നാക്കക്ഷേമ പാർലമെന്ററികാര്യ വകുപ്പു മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
കായിക രംഗത്ത് സംസ്ഥാനത്ത് അറിയപ്പെടുന്ന കേന്ദ്രമായി കുന്നംകുളം മാറിയെന്നും സംസ്ഥാന സ്കൂൾ കായികോത്സവം ചരിത്ര സംഭവമായി മാറ്റാൻ കുന്നംകുളത്തിന് കഴിയുമെന്നും മന്ത്രി പറഞ്ഞു.

അക്കാദമിക് എഡിപിഐ എം.കെ ഷൈൻ മോൻ സംഘാടക സമിതി ഘടന യോഗത്തിൽ അവതരിപ്പിച്ചു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ വി. ശിവൻ കുട്ടി, കെ. രാധാകൃഷ്ണൻ, ഡോ. ആർ. ബിന്ദു, കെ. രാജൻ, വി. അബ്ദു റഹ്മാൻ, പ്രതിക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവർ മുഖ്യ രക്ഷാധികാരികളായും എം.പിമാർ തൃശ്ശൂർ ജില്ലയിലെ എം.എൽ.എമാർ കോർപ്പറേഷൻ മേയർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, വിവിധ വകുപ്പ് മേലാധികാരികൾ രക്ഷാധികാരികളായും കമ്മിറ്റി രൂപീകരിച്ചു.

എ.സി മൊയ്തീൻ എം.എൽ.എ സംഘാടക സമിതി ചെയർമാനും പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ് പ്രസിഡന്റായും അക്കാദമിക് എ.ഡി.പി.ഐ എം.കെ ഷൈൻ മോൻ വൈസ് പ്രസിഡന്റായും യോഗം തെരഞ്ഞെടുത്തു. കായിക മേളയുടെ മികച്ച നടത്തിപ്പിന് 17 സബ്ബ് കമ്മിറ്റിക്ക് യോഗം രൂപം നൽകി.

20 വർഷത്തെ ഇടവേളയ്ക്ക് ശേഷം തൃശ്ശൂർ ജില്ലയിൽ നടക്കുന്ന കായിക ഉത്സവത്തിൽ 98 ഇനങ്ങളിലായി സബ്ബ് ജൂനിയർ, ജൂനിയർ, സീനിയർ (ആൺ/പെൺ) വിഭാഗങ്ങളിലായി 3000ത്തോളം കായികതാരങ്ങളും, 350 ഓഫീഷ്യൽസും 200 എസ്കോർട്ടിംഗ് ഒഫീഷ്യൽസും പങ്കെടുക്കും.

Most Popular

Recent Comments