പൂമല ഡാം ഷട്ടറുകള്‍ തുറക്കും; ജാഗ്രതാ നിദ്ദേശം നൽകി

0

മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ മുളങ്കുന്നത്തുകാവ് പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന പൂമല ഡാമിൻ്റെ ഷട്ടറുകൾ തുറക്കാൻ സാധ്യതയുണ്ടെന്ന് മൈനര്‍ ഇറിഗേഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. മലവായി തോടിൻ്റെ ഇരുവശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണം.

29 അടിയാണ് ഡാമിൻ്റെ പരമാവധി ജലനിരപ്പ്. ജലനിരപ്പ് 27,6 അടിയായി ഉയര്‍ന്ന സാഹചര്യത്തിlലാണ് ജാഗ്രതാ നിർദ്ദേശം നൽകിയത്. ജലനിരപ്പ് 28 അടിയായാൽ ഷട്ടറുകൾ തുറക്കും,