നിരോധിത തീവ്രവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ കേന്ദ്രങ്ങളില്‍ ഇഡി റെയ്ഡ്. കേരളത്തിലെ വിവിധ സ്ഥലങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. എറണാകുളം, തൃശൂര്‍, മലപ്പുറം, ചാവക്കാട്, കുമ്പളം എന്നിവിടങ്ങളിലായി 12 സ്ഥലത്താണ് പരിശോധന.
പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന നേതാവായിരുന്ന ലത്തീഫിന്റെ വീട്ടിലും അരീക്കോട് എസ്ഡിപിഐ നേതാവ് നൂറുല്‍ അമീറിന്റെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്. മഞ്ചേരിയില്‍ പിഎഫ്‌ഐ നേതാക്കളുടെ വീടുകളില്‍ പരിശോധന നടന്നു. പോപ്പുലര്‍ ഫ്രണ്ടിനെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച ശേഷവും ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി പണം ഒഴുകിയെന്നാണ് ഇഡി നല്‍കുന്ന സൂചന. ഇതില്‍ കൂടുതല്‍ പണം എത്തിയത് കേരളത്തിലേക്കാണ്.
ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് പരിശോധന നടക്കുന്നത്. ട്രസ്റ്റുകളുടെ പേരിലാണ് പിഎഫ്‌ഐ നേതാക്കള്‍ വിദേശത്ത് നിന്ന് പണം എത്തിക്കുന്നതെന്നാണ് വിവരം.