ഒസിയെ മറികടന്ന് സിഒ

0

പുതുപ്പള്ളിയുടെ എല്ലാ റെക്കോർഡുകളേയും മറികടന്ന് കുഞ്ഞൂഞ്ഞിൻ്റെ കുഞ്ഞ്. 53 വർഷം പുതുപ്പള്ളി മണ്ഡലം സ്വന്തമാക്കിയ പിതാവിൻ്റെ ഭൂരിപക്ഷവും മറികടന്നാണ് കുഞ്ഞൂഞ്ഞിൻ്റെ സ്വന്തം ചാണ്ടി ഉമ്മൻ നിയമസഭയിലേക്ക് വരുന്നത്.

എതിർസ്ഥാനാർത്ഥി ജെയ്ക്ക് സി തോമസിൻ്റെ എല്ലാ പ്രതീക്ഷകളേയും തകർക്കുക മാത്രമല്ല, ജെയ്ക്കിൻ്റെ സ്വന്തം ബൂത്തിലും പഞ്ചായത്തിലും വൻ ഭൂരിപക്ഷം നേടിയാണ് യുഡിഎഫ് സ്ഥാനാർത്ഥി വിജയത്തിലേക്ക് എത്തുന്നത്.

35000 ഓളം വോട്ടിൻ്റെ ഭൂരിപക്ഷമാണ് ഇപ്പോൾ ചാണ്ടി ഉമ്മന് ഉള്ളത്. ഇനിയും പതിനായിരത്തിലേറെ വോട്ടുകൾ എണ്ണാനുള്ളപ്പോഴാണ് ഈ സ്ഥിതി.