പുതുപ്പള്ളി തിരഞ്ഞെടുപ്പിൽ ചരിത്ര ഭൂരിപക്ഷത്തിലേക്ക് യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ. വോട്ടെണ്ണൽ തുടങ്ങി ഒന്നൊര മണിക്കൂർ കടക്കുമ്പോൾ ചാണ്ടി ഉമ്മൻ്റെ ഭൂരിപക്ഷം 15000 കടന്നു.
ഒരു ബൂത്തിൽ പോലും ലീഡ് നേടാൻ ഇതുവരെ എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസിന് കഴിഞ്ഞിട്ടില്ല. ബിജെപി സ്ഥാനാർത്ഥി ലിജിനും എങ്ങുമില്ല.
സർക്കാർ വിരുദ്ധ വികാരം ശക്തമാണ് എന്നതിന് തെളിവായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രചാരണം നടത്തിയ പ്രദേശങ്ങളിൽ ഇതുവരെ ലീഡ് ചാണ്ടി ഉമ്മനാണ്.