പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൻ്റെ ഫലം പുറത്തു വന്ന് ഒരു മണിക്കൂർ ആകുമ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ റിക്കോർഡ് വിജയം നേടുമെന്ന് സൂചന. മണ്ഡലത്തിൽ എങ്ങും യുഡിഎഫ് തരംഗം. എല്ലാ ബൂത്തുകളിലും യുഡിഎഫ് മുന്നേറ്റമാണ് ആദ്യ മണിക്കൂറിൽ. ഇപ്പോൾ ചാണ്ടി ഉമ്മൻ്റെ ലീഡ് ആറായിരം കടന്ന് ആറായിരത്തി അഞ്ഞൂറ് എത്താറായി.
എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസിന് ഇതുവരെയും ശക്തമായി മുന്നേറാൻ കഴിഞ്ഞിട്ടില്ല. ചാണ്ടി ഉമ്മന് ശക്തമായ ഒരെതിരാളിയായി പോലും ജെയ്ക്ക് എത്തിയില്ല. ബിജെപി സ്ഥാനാർത്ഥിയും ചിത്രത്തിലില്ല.