പുതുപ്പള്ളിയിൽ ആദ്യ മുന്നേറ്റം ചാണ്ടി ഉമ്മന്, വൻ ലീഡിലേക്കെന്ന് സൂചന

0

പുതുപ്പള്ളിയിലെ തിരഞ്ഞെടുപ്പ് ഫലം പുറത്തു വരുമ്പോൾ ആദ്യ മുന്നേറ്റം ചാണ്ടി ഉമ്മന്. 72.86 ശതമാനം പോളിംഗ് നടന്ന തിരഞ്ഞെടുപ്പിൽ ഇതുവരെ രണ്ടായിരത്തി അഞ്ഞുറിലധികം വോട്ടിൻ്റെ ലീഡുമായാണ് ഉമ്മൻചാണ്ടിയുടെ മകൻ്റെ പ്രയാണം. ആദ്യ ഫലം പുറത്തു വന്നതു മുതൽ മുന്നിൽ തന്നെയാണ് ചാണ്ടി ഉമ്മൻ. കഴിഞ്ഞ തവണ ഉമ്മൻചാണ്ടി നേടിയതിനേക്കാൾ വലിയ മുന്നേറ്റമാണ് യുഡിഎഫിന്.

ഈ സൂചന വെച്ചുനോക്കിയാൽ ചരിത്രം കുറിക്കുന്ന വിജയമായിരിക്കും യുഡിഎഫിനും ചാണ്ടി ഉമ്മനും എന്നാണ് സൂചന. ഉമ്മൻചാണ്ടി എന്ന ജനകീയ നേതാവിന് പുതുപ്പള്ളി സ്നേഹം തിരിച്ചു നൽകുകയാണെന്ന് വ്യക്തമാക്കുന്നതാണ് ആദ്യ മിനിറ്റുകളിൽ കാണുന്ന ട്രെൻഡ്.