സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന അതിര്‍ത്തി പ്രദേശത്ത് നിന്ന് സൈന്യത്തെ പിന്‍വലിക്കാന്‍ ഇന്ത്യക്കും ചൈനക്കും ഇടയില്‍ സാധ്യതയേറി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡണ്ട് ഷി ജിന്‍പിങ്ങും നടത്തിയ കൂടിക്കാഴ്ചയിലാണ് ധാരണ. ബ്രിക്‌സ് ഉച്ചകോടിക്കിടെയായിരുന്നു ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയത്.
അരുണാചല്‍ പ്രദേശിലെ പാങ്ക്‌സോ തടാകത്തിന് സമീപത്തെ പ്രദേശത്ത് നിന്ന് ചാനീസ് സൈന്യം അടുത്തിടെ പിന്മാറിയിരുന്നു. 2020 മുതല്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന മേഖലയാണിത്. 19 തവണ സൈനിക കമാന്‍ഡര്‍മാരുടെ ചര്‍ച്ചകള്‍ നടന്നിട്ടും സേനകള്‍ പിന്മാറിയിരുന്നില്ല.
ലഡാക്കിലെ പല മേഖലകളിലും ചൈനീസ് സൈന്യം തമ്പടിച്ചിട്ടുണ്ട്. ഇതോടെ ഇന്ത്യന്‍ സൈന്യവും പ്രദേശത്ത് വിന്യാസം നടത്തി.