ലാന്‍ഡിംഗ് ദൃശ്യങ്ങള്‍ പുറത്ത് വിട്ട് ഐഎസ്ആര്‍ഒ

0

ചാന്ദ്രയാന്‍ മൂന്നിൻ്റെ ലാന്‍ഡിങ്ങ് സമയത്തെ ദൃശ്യങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തുവിട്ടു. സോഫ്റ്റ് ലാന്റിംഗിനിടെ ലാന്‍ഡര്‍ കാമറകളിലൊന്ന് പകര്‍ത്തിയ ദൃശ്യമാണ് ഇത്. ലാന്‍ഡര്‍ ചന്ദ്രനെ തൊടുന്ന നിമിഷം വരെയുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്.

റോവറിൻ്റെ സഞ്ചാരം ഉടന്‍ തുടങ്ങുമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. എല്ലാം കണക്കുകൂട്ടിയ പ്രകാരം തന്നെയാണ് നടന്നതെന്നും ഇനിയുള്ള ദിവസങ്ങളിലും അങ്ങനെ തന്നെ സംഭവിക്കും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ആദ്യമായാണ് ഒരു വാഹനം ചന്ദ്രൻ്റെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങുന്നത്. ഇന്ത്യയുടെ ബഹിരാകാശ സ്വപ്‌നങ്ങളില്‍ കൂടുതല്‍ വസന്തം തീര്‍ക്കാന്‍ ഈ വിജയത്തിനായി. ഇത് ലോകത്തിൻ്റെ വിജയമാണെന്നാണ് ബ്രിക്‌സ് ഉച്ചകോടിക്കിടയിൽ നിന്ന് രാജ്യത്തോടായി സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്.