കൂടല്‍മാണിക്യം തിരുവുൽസവത്തിന് സമാപനം

0

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഭഗവാന്‍ ആറാട്ട് രാപ്പാള്‍ ആറാട്ട് കടവിൽ നടന്നു. വാദ്യഘോഷങ്ങളോടെ രാപ്പാള്‍ ആറാട്ട് കടവിലേക്ക് രാവിലെ ഒമ്പതരയോടെ പള്ളിനീരാട്ടിനായി പുറപ്പെട്ട കൂടല്‍മാണിക്യ സ്വാമിക്ക് കേരള പോലീസ് വക ഗാര്‍ഡ് ഓഫ് ഓര്‍ണര്‍ നല്കി.

വടക്കുംനാഥന്‍ ശിവന്‍ തിടമ്പേറ്റി. കൊളക്കാടൻ കുട്ടികൃഷ്ണനും പുതുപ്പള്ളി ഗണേശനും അകമ്പടിയായി. ഒട്ടേറെ ഭക്തജനങ്ങൾ ചടങ്ങുകൾക്ക് സാക്ഷിയായി. ഉച്ചക്ക് ഒരു മണിയോടെ രാപ്പാള്‍ ആറാട്ടുകടവില്‍ എത്തിച്ചേര്‍ന്ന് പൂജ നടത്തി പള്ളിനീരാട്ട് നടത്തി. തുടര്‍ന്ന് ആറാട്ട് കഞ്ഞി വിതരണം ഉണ്ടായി.