HomeKeralaസെക്രട്ടറിയറ്റ് തീപിടിത്തം: ക്രൈംബ്രാഞ്ച് ടീമായി

സെക്രട്ടറിയറ്റ് തീപിടിത്തം: ക്രൈംബ്രാഞ്ച് ടീമായി

സെക്രട്ടറിയേറ്റിലെ നോര്ത്ത് സാന്ഡ് വിച്ച് ബ്ലോക്കില്  ഉണ്ടായ അഗ്നിബാധ അന്വേഷിക്കാന് ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തി സംസ്ഥാന പോലീസ് മേധാവി അനില് കാന്ത് ഉത്തരവായി.ക്രൈംബ്രാഞ്ച് എ.ഡി.ജി.പി ഡോ. ഷെയ്ക്ക് ദര്വേഷ് സാഹിബിന്റെ നേരിട്ടുള്ള മേല്നോട്ടത്തിലായിരിക്കും അന്വേഷണം.
തിരുവനന്തപുരം യൂണിറ്റ് ക്രൈംബ്രാഞ്ച് എസ്.പി മധുസൂദനന്.എസ് ആണ് സംഘത്തലവന്. തിരുവനന്തപുരം യൂണിറ്റ് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ജലീല് തോട്ടത്തില് ആണ് അന്വേഷണ ഉദ്യോഗസ്ഥന്. ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റിലെ ഡിറ്റക്റ്റീവ് ഇന്സ്പെക്ടര്മാരായ സാഗര് വി.എന്, അനില് കുമാര്.എച്ച്, ഡിറ്റക്റ്റീവ് സബ് ഇന്സ്പെക്ടര്മാരായ അനീഷ്.ജെ, ഗോപകുമാര്.കെ, ശ്രീകുമാര്.ഡി, അസിസ്റ്റന്റ് സബ് ഇന്സ്പെക്ടര് ബിന്ദു.വൈ.ബി, സീനിയര് സിവില് പോലീസ് ഓഫീസര്മാരായ വിനോദ്.ആര്.ബി, ദിവ്യ സി.എം എന്നിവര് സംഘാംഗങ്ങളാണ്.

Most Popular

Recent Comments