തൻ്റെ സംഗീത സപര്യക്ക് 25 വർഷം തികയുമ്പോൾ ആദ്യമായി ഒരു മ്യൂസിക് കോൺസർട്ടിനു ഒരുങ്ങുകയാണ് വിദ്യാസാഗർ. കൊക്കേഴ്സ് മീഡിയയും നോയിസ് & ഗ്രൈൻസും ചേർന്നാണ് കേരളത്തിൽ ഇതിന് വേദി ഒരുക്കുന്നത്. മെയ് മാസം 13ന് ആണ് അഡ്ലക്സ് കൺവെൻഷൻ സെന്ററിലാണ് പരിപാടി നടക്കുക.
വിദ്യാസാഗർ വളരെ അപൂർവമായി മാത്രമാണ് ഇത്തരം ലൈവ് പരിപാടികൾക്ക് ഒരുങ്ങുന്നത് അതും ആദ്യമായാണ് കേരളത്തിൽ എന്നതൊക്കെയും ഈ പരിപാടിക്ക് കൂടുതൽ ശ്രദ്ധ നൽകുന്നു. എന്നും മനസ്സിൽ നിൽക്കുന്ന ഈണങ്ങൾ സമ്മാനിച്ച ഇതിഹാസത്തെ കാണാൻ കാത്തുനിൽക്കുകയാണ് എല്ലാവരും, അതിനൊരു അവസരം എന്ന് മാത്രമല്ല ഇത്രകാലം നമ്മളെ എല്ലാവരെയും കൊതിപ്പിച്ചു സംഗീത മാധുര്യം നേരിട്ട് അനുഭവിക്കാനും കഴിയും.
ടിക്കറ്റ് ബുക്കിങ് ആരംഭിച്ച പരിപാടിയുടെ കുടുതൽ വിവരങ്ങൾക്ക് https://insider.in/the-name-is-vidyasagar-live-in-concert-cochin-may13-2023/event എന്ന വെബ് സൈറ്റിലൂടെ അറിയാം.