HomeKeralaഇന്നും ശക്തമായ മഴ, ആറ് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്

ഇന്നും ശക്തമായ മഴ, ആറ് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്

കേരളത്തില്‍ ഇന്നും ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴ ശക്തമായ ആറ് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് മഞ്ഞ അലര്‍ട്ടുള്ളത്. ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.

കടല്‍ പ്രക്ഷുബ്ദമാകാന്‍ സാധ്യതയുള്ളതിനാല്‍ മീന്‍പിടുത്ത തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന മുന്നറിയിപ്പുണ്ട്. കിഴക്കന്‍ മേഖലകളിലാണ് കൂടുതല്‍ മഴ പെയ്യാന്‍ സാധ്യതയുള്ളത്.

കര്‍ണാടക തീരത്തുള്ള ന്യൂനമര്‍ദപാത്തിയുടെ സ്വാധീനഫലമാണ് മഴ പെയ്യുന്നത്. ശനിയാഴ്ചയോടെ തെക്ക്-കിഴക്ക് ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെടാനുള്ള സാധ്യതയുണ്ട്. പിന്നീട് ഇത് ന്യൂനമര്‍ദമായി മാറിയേക്കും. ഇതോടെ അടുത്തയാഴ്ചയും മഴ സജീവമാകുമെന്നും കരുതുന്നു.

Most Popular

Recent Comments