നടൻ സതീഷ് നായകനായ “വിത്തൈക്കാരൻ” എത്തുന്നു

0

ചിത്രം ഒരുങ്ങുന്നത് തമിഴ്, മലയാളം, തെലുങ്ക് എന്നീ ഭാഷകളിൽ

നടൻ സതീഷ് നായകനാകുന്ന ചിത്രം വിത്തെെക്കാരൻ്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. സംവിധായകൻ ലോകേഷ് കനകരാജാണ് ഈ വീഡിയോ  പുറത്തു വിട്ടിരിക്കുന്നത്. നായ് ശേഖർ എന്ന ചിത്രത്തിലൂടെയാണ് സതീഷ് നായകനായി അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് മദ്രസപട്ടണം, വാഗൈ ചുടവ, മാൻ കരാട്ടെ, കത്തി, നയ്യാണ്ടി, റെമോ, ഭൈരവ, സ്ലേക്കാരൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. വാരിസു, കണ്ണൈ നമടെ എന്നീ ചിത്രങ്ങളിലാണ് അവസാനം അഭിനയിച്ചത്.

ലോകേഷ് കനകരാജിൻ്റെ സഹ സംവിധായകനായിരുന്ന വെങ്കിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. വൈറ്റ് കാർപെറ്റിൻ്റെ ബാനറിൽ കെ.വിജയ്പാണ്ഡി ആണ് ചിത്രം നിർമ്മിക്കുന്നത്. ആർ.മുരളി കൃഷ്ണണനാണ് സഹ നിർമ്മാതാവ്. നടി സിമ്രാൻ ഗുപ്തയാണ് ഈ ചിത്രത്തിലൂടെ സതീഷിൻ്റെ നായികയായി അരങ്ങേറ്റം കുറിക്കുന്നത്. ഇവർക്കൊപ്പം ആനന്ദരാജ്, ജോൺ വിജയ് എന്നിവരും പ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട്. വിപിആർ ആണ്  സംഗീതം ഒരുക്കുന്നത്.

കഴിഞ്ഞ ജനുവരി 18ന് ചിത്രീകരണം ആരംഭിച്ച ചിത്രത്തിൻ്റെ പുറത്ത് വന്നിരിക്കുന്ന ഈ വീഡിയോയിൽ ചെസ്സ് കളിയായാണ് കാണിച്ചിരിക്കുന്നത്. ഒരു വശത്ത് സതീഷും എതിർവശത്ത് മറ്റെല്ലാവരും ഉള്ളതായിട്ടാണ് വീഡിയോയിൽ.യുവ കാർത്തിക് ആണ് ക്യാമറ കൈകാര്യം ചെയ്യുന്നത്.