മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയ ലാവ്‌ലിന്‍ കേസില്‍ സുപ്രീംകോടതിയിലെ തമാശ തുടരുന്നു. തുടര്‍ച്ചയായി 33ാം തവണയും കേസ് മാറ്റിവെച്ചു. രാജ്യത്തെ നിയമ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത ഈ നടപടി കോടതിയോടും നീതിന്യായ വ്യവസ്ഥയോടും ജനങ്ങളില്‍ അവമതിപ്പുണ്ടാക്കും.
തടുര്‍ച്ചയായി 32 തവണ മാറ്റിവെച്ച കേസാണ് ടി പി നന്ദകുമാറിന്റെ അഭിഭാഷകയുടെ ശക്തമായ വാദത്തെ തുടര്‍ന്ന് തിങ്കളാഴ്ച പരിഗണിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഇന്ന് കേസ് പരിഗണിക്കുന്ന ബഞ്ചില്‍ നിന്ന് ജസ്റ്റീസ് സി ടി രവികുമാര്‍ പിന്മാറുകയായിരുന്നു.
ഹൈക്കോടതിയില്‍ താന്‍ ഈ കേസ് കേട്ടതാണെന്നും അതിനാല്‍ കേസ് താന്‍ വീണ്ടും കേള്‍ക്കണോയെന്ന് സി ടി രവികുമാര്‍ ചോദിച്ചു. ഇതിന് പിന്നാലെയാണ് അദ്ദേഹം പിന്മാറിയത്.