HomeKeralaThrissurആക്ട്സ് ആഭിമുഖ്യത്തിൽ മുണ്ടൂരിൽ കുടിവെള്ള പദ്ധതി

ആക്ട്സ് ആഭിമുഖ്യത്തിൽ മുണ്ടൂരിൽ കുടിവെള്ള പദ്ധതി

ആക്ട്സ് മുണ്ടൂർ യൂണിറ്റിൻ്റെ  ആഭിമുഖ്യത്തിൽ മുണ്ടൂർ സെൻ്ററിൽ കുടിവെള്ള പദ്ധതി ആരംഭിച്ചു. കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ ഉഷ ടീച്ചർ ഉദ്ഘാടനം ചെയ്തു. ആക്ട്സ് യൂണിറ്റ് പ്രസിഡണ്ട് ബിജു പാലയൂർ അധ്യക്ഷനായി.

പേരാമംഗലം പൊലീസ് സർക്കിൾ ഇൻസ്പെക്ടർ അശോക് കുമാർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം ജിമ്മി ചൂണ്ടൽ മുഖ്യ അതിഥിയായി.  ക്ലോത്ത് ബാങ്കിന് വേണ്ടി സമാഹരിച്ച് തുണികൾ   ഫാ ഡേവീസ് ചിറമ്മൽ ചാരിറ്റബിൾ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി സി വി ജോസിന്   കൈമാറി.

പുഴക്കൽ ബ്ലോക്ക് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ  ലീലാ രാമകൃഷ്ണൻ,   കൈപ്പറമ്പ് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലിൻ്റി ഷിജു, പഞ്ചായത്ത് അംഗങ്ങളായ  കെ ബി  ദീപക്,,
മേരി പോൾസൺ,  വ്യാപാരി വ്യവസായി പ്രസിഡന്റ് ജോസ് തോമസ്,
ബഷീർ,  കേരള കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് സി വി കുര്യാക്കോസ്, പ്രോഗ്രാം കോഡിനേറ്റർ ഫ്രാങ്കോ ചിറ്റിലപ്പിള്ളി തുടങ്ങിയവർ പങ്കെടുത്തു. ടോണി ചിറ്റിലപ്പിള്ളി സ്വാഗതവും സി പി ജോസ് നന്ദിയും പറഞ്ഞു.

Most Popular

Recent Comments