HomeIndiaനിയമം രാഹുലിനും ബാധകം: അമിത് ഷാ

നിയമം രാഹുലിനും ബാധകം: അമിത് ഷാ

നിയമം എല്ലാവര്‍ക്കും ബാധകമാണെന്നും നിരപരാധിയാണെങ്കില്‍  നിങ്ങളെ വിട്ടയക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിയ നടപടി നിയമപരമായ വിഷയമാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി.

നിയമപരമായ വിഷയത്തില്‍ ഞങ്ങളാരും കറുത്ത വസ്ത്രം ധരിച്ച് റോഡിലിറങ്ങിയിട്ടില്ല, രാഹുലിനെ അയോഗ്യനാക്കിയത് നിയമമാണ്. ഇപ്പോള്‍ പ്രതിപക്ഷം നടത്തുന്നത് നിയമത്തിനും കോടതിക്കും എതിരായ സമരമാണ്.

കര്‍ണാടകയില്‍ ബിജെപി തന്നെ സര്‍ക്കാരുണ്ടാക്കും. യെദ്യൂരപ്പ പാര്‍ടിയുടെ സീനിയര്‍ നേതാവാണ്. അദ്ദേഹത്തിന്റെ സീനിയോറിറ്റി പാര്‍ടിയില്‍ ആരും ചോദ്യം ചെയ്തിട്ടില്ല.

മതാടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനാ വിരുദ്ധമാമ്. കര്‍ണാടകത്തില്‍ പ്രീണന രാഷ്ട്രീയമാണ് കോണ്‍ഗ്രസ് പയറ്റിയത്. തങ്ങള്‍ അത് തിരുത്തി വികസന രാഷ്ട്രീയമാക്കിയെന്നും അമിത് ഷാ പറഞ്ഞു.

Most Popular

Recent Comments