സിപിഎമ്മില്‍ നിന്ന് പുറത്തായതിന് പിന്നാലെ കൊല്ലപ്പെട്ട ടി പി ചന്ദ്രശേഖരന്റെ ഭാര്യയും വടകര എംഎല്‍എയുമായ കെ കെ രമയ്ക്ക് വധഭീഷണി. പയ്യന്നൂര്‍ സഖാക്കള്‍ എന്ന പേരിലാണ് ഭീഷണി കത്ത് വന്നിട്ടുള്ളത്. നിയമസഭ സംഘര്‍ഷവുമായി ബന്ധപ്പെട്ട പരാതി പിന്‍വലിക്കണമെന്നാണ് ആവശ്യം.
നിയമസഭ സ്പീക്കറുടെ ഓഫീസിന് മുന്നിലുണ്ടായ പ്രതിപക്ഷ എംഎല്‍എമാരുടെ സംഘര്‍ഷത്തിലാണ് കെ കെ രമയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. വാച്ച് ആന്‍ഡ് വാര്‍ഡുകാരും ഭരണ കക്ഷി എംഎല്‍എമാരും ആക്രമിച്ചപ്പോഴാണ് പരിക്കേറ്റതെന്നാണ് എംഎല്‍എ പറയുന്നത്. എന്നാല്‍ രമയ്ക്ക് പരിക്കില്ലെന്ന് ആരോപിച്ച് സിപിഎമ്മും സൈബര്‍ സഖാക്കളും പരിഹാസ പോസ്റ്ററുകളും അവഹേളന കമന്റുകളും ഇട്ടിരുന്നു.
സച്ചിന്‍ദേവ് എംഎല്‍എയുടെ നേതൃത്വത്തിലാണ് തന്നെ അവഹേളിച്ചത് എന്നാരോപിച്ച് പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല. അതിനാല്‍ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് കെ കെ രമ. ഈ സാഹചര്യത്തിലാണ് ഭീഷണി കത്ത് വന്നിട്ടുള്ളത്.