HomeWorldAmericaചൈനയെ പ്രകീർത്തിച്ച ലോകാരോഗ്യസംഘടനക്കെതിരെ വിമർശനവുമായി ട്രംപ്

ചൈനയെ പ്രകീർത്തിച്ച ലോകാരോഗ്യസംഘടനക്കെതിരെ വിമർശനവുമായി ട്രംപ്

 കൊവിഡ് 19 വൈറസിനെ നേരിട്ട ചൈനയുടെ നടപടിയെ പ്രകീർത്തിച്ച ലോകാരോഗ്യസംഘടനക്കെതിരെ ലോകാരോഗ്യസംഘടനക്കെതിരെ ( ഡബ്ല്യുഎച്ച് ഒ ) വിമർശനവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഡബ്ല്യുഎച്ച് ഒ ചൈനയുടെ പക്ഷത്താണെന്നും വളരെയധികം ആളുകൾക്ക് ഇത് സന്തോഷം നൽകുന്നില്ലെന്നും വൈറ്റ് ഹൗസിൽ വാർത്താസമ്മേളനത്തിൽ റിപ്പബ്ലിക്കൻ സെനറ്റർ മാർകോ റൂബിയോയുടെ ചോദ്യത്തിനു മറുപടിയായി ട്രംപ് പറഞ്ഞു. അതേസമയം കോൺഗ്രസ് അംഗം മൈക്കിൾ മക്വൾ ഡബ്ല്യുഎച്ച് ഒ ഡയറക്ടർ ജനറൽ ടെഡ്രോസ് അഥാനോം ഗെബ്രിയൂസസൻറെ വിശ്വാസ്യതയെ ചോദ്യം ചെയ്തു. കൊവിഡ് 19 മഹാമാരിയുടെ വ്യാപനം തടയാൻ ഇന്ത്യക്കൊപ്പം പ്രവർത്തിക്കും പ്രവർത്തിക്കുമെന്ന് യുഎസ് നയതന്ത്രജ്ഞ ആലീസ് വെൽസ് പറഞ്ഞു. കൊവിഡിനെതിരായ പോരാട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം സ്വീകരിച്ച് യുഎസ് ഐക്യത്തോടെ ഇന്ത്യക്കൊപ്പം നിൽക്കും.ഇന്ത്യയുമായി യുഎസ് തോളോട് തോൾ ചേർന്ന് പ്രവർത്തിക്കും. തങ്ങളുടെ പൗരന്മാരേയും ലോകത്തെ എല്ലാ ആളുകളേയും രക്ഷിക്കാനാവുമെന്നും ജനതാ കർഫ്യൂവിൽ പങ്കെടുക്കാൻ ജനങ്ങൾ മുന്നോട്ട് വന്നത് പ്രചോദനകരമായ വെൽസ് ട്വിറ്ററിലൂടെ പറഞ്ഞു.

Most Popular

Recent Comments