HomeWorldAsiaപകർച്ചവ്യാധി മറച്ചുവച്ചാൽ ഖത്തറില്‍  ഇനി കടുത്ത ശിക്ഷ 

പകർച്ചവ്യാധി മറച്ചുവച്ചാൽ ഖത്തറില്‍  ഇനി കടുത്ത ശിക്ഷ 

പകർച്ചവ്യാധി മറച്ചുവെയ്ക്കുന്നത് ശിക്ഷ ലഭിക്കാവുന്ന കുറ്റമാക്കി മാറ്റി ഖത്തർ. കൊവിഡ് 19 വൈറസ് വ്യാപനത്തെ തുടർന്ന്  1990 ലെ നിയമം ഭേദഗതി ചെയ്തുകൊണ്ടുള്ള ഉത്തരവിൽ അമീർ ശെയ്ഖ് തമീം ബിൻ ഹമദ് ആൽഥാനി ഒപ്പുവച്ചു. നിയമലംഘനം നടത്തുന്നവർക്ക് കുറഞ്ഞത് മൂന്ന് വർഷം വരെ തടവോ രണ്ട് ലക്ഷം റിയാൽ പിഴയോ രണ്ടും കൂടി  ഉൾപ്പെടുന്ന ശിക്ഷയുമാണ് ലഭിക്കുക.ഡോക്ടർമാർ നിർദ്ദേശിക്കുന്നത്ര കാലം ക്വാറൻറ്റൈൻനിൽ കഴിയുന്നതും, ഐസൊലേഷനിൽ കഴിയുന്നവർ അതുമായി ബന്ധപ്പെട്ട മുഴുവൻ നടപടിക്രമങ്ങളും പാലിക്കേണ്ടത് നിയമപരമായ ബാധ്യതയാണെന്നതും ഭേദഗതി പ്രകാരം നിർബന്ധമാക്കിയിട്ടുണ്ട്. രോഗം ബാധിച്ചയാൾ, രോഗബാധിതനെ പരിശോധിച്ച ഡോക്ടർ ,കുടുംബനാഥൻ,രോഗബാധിതന് അഭയം നൽകുന്നയാൾ, യൂണിവേഴ്സിറ്റിയുടെയോ സ്കൂളിൻറെയോ മേധാവി, ജോലി സ്ഥലത്താണെങ്കിൽ സൂപ്പർവൈസർ, റിക്രൂട്ട് ചെയ്തയാൾ എന്നിവർക്കാണ് പകർച്ചവ്യാധിയെക്കുറിച്ചുള്ള വിവരങ്ങൾ ബന്ധപ്പെട്ട അധികാരികളെ അറിയിക്കാനുളള ചുമതല നൽകിയിരിക്കുന്നത്. വിദേശ തൊഴിലാളികൾക്ക് രോഗം ബാധിച്ചത് ഖത്തറിനുളളിൽ വെച്ചാണെങ്കിലും അധികൃതരെ റിക്രൂട്ട് ചെയ്തയാൾ നിർബന്ധമായും അറിയിക്കണം.

Most Popular

Recent Comments