പല്ല് സംബന്ധമായ രോഗികള്‍ക്ക് സഹായമായി ഡോ. ഗോകുല്‍ വിനായക്

0

രാജ്യമെങ്ങും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഡോക്ടറെ കാണാന്‍ പോലും ബുദ്ധിമുട്ടായിരിക്കുകയാണ്. പല്ലുവേദന പോലുള്ള ബുദ്ധിമുട്ട് അനുഭവിക്കുന്നവരും വേദന സഹിച്ച് വീട്ടില്‍ ഇരിക്കുകയാണ്. ഇത്തരക്കാരെ സഹായിക്കാന്‍ മുന്നോട്ട് വന്നിരിക്കുകയാണ് ഡെന്റല്‍ സര്‍ജനായ ഡോ. ഗോകുല്‍ വിനായക്. അദ്ദേഹത്തിന്റെ ഫോണ്‍ നമ്പര്‍ എല്ലാവര്‍ക്കുമായി നല്‍കിയാണ് സേവനം ഉറപ്പാക്കുന്നത്. പല്ലു സംബന്ധമായ പ്രശ്‌നമുള്ളവര്‍ക്ക് ഏത് സമയത്തും അദ്ദേഹത്തിന്റെ മൊബൈല്‍ നമ്പറായ 7022130275 ല്‍ ബന്ധപ്പെടാം. വേണ്ട നിര്‍ദേശങ്ങള്‍ ഡോക്ടര്‍ നല്‍കുന്നതായിരിക്കും. രാജ്യം കഷ്ടപ്പാടിലൂടെ മുന്നോട്ട് പോകുമ്പോള്‍ കാരുണ്യത്തിന്റെ വെളിച്ചമാവുകയാണ് ഇത്തരം സഹായങ്ങള്‍. വേദനയുള്ളവരെ സഹായിക്കാനുള്ള മനസാണ് ഡോ. ഗോകുല്‍ വിനായകിനെ ഇത്തരം ഒരു സേവനത്തിലേക്ക് നയിക്കുന്നത്.