HomeLatest Newsഫുട്‌ബോള്‍ രാജാവിന് വിട

ഫുട്‌ബോള്‍ രാജാവിന് വിട

ഫുട്‌ബോള്‍ രാജാവ് പെലെ വിട വാങ്ങി. കാന്‍സര്‍ ബാധിതനായി ചികിത്സയിലിരിക്കെ ബ്രസീലിലെ സാവോ പോളോ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന് ആശുപത്രിയിലാണ് അന്ത്യം. 82 വയസ്സായിരുന്നു.

ലോകത്തിലെ ഏറ്റവും ആരാധകരുള്ള കളിയായി ഫുട്‌ബോളിനെ മാറ്റിയതില്‍ മുഖ്യ പങ്കുവഹിച്ച ഇതിഹാസമാണ് എഡിസണ്‍ അറാന്റസ് ദൊ നാസിമെന്റോ എന്ന പെലെ. മൂന്ന് ലോകകപ്പ് കിരീടം നേടിയ ഫുട്‌ബോള് ഇതിഹാസം. ഏറ്റവും കുറഞ്ഞ പ്രായത്തില്‍ ലോകകപ്പ് നേടിയ താരം. ഹാട്രിക്കുകളും സിസ്സര്‍ കട്ടും കൊണ്ട് ലോകത്തെയാകെ തന്നിലേക്ക് അടുപ്പിച്ച മഹാപ്രതിഭ. ലോകകപ്പിലെ ഗോളുകളുടെ എണ്ണത്തില്‍ ഗിന്നസ് റെക്കോര്‍ഡ്… പെലെയെ എഴുതിത്തീര്‍ക്കാന്‍ ബുദ്ധിമുട്ടാണ്.

ബ്രസീലില്‍ ദരിദ്ര സാഹചര്യത്തില്‍ 1940 ഒക്ടോബര്‍ 23ന് സാവോ പോളോയിലാണ് ജനനം. തുണികൊണ്ട് പന്തുണ്ടാക്കി കളിച്ചിരുന്ന അദ്ദേഹം 15ാം വയസ്സില്‍ സാന്റോസിലൂടെ പ്രൊഫഷണല്‍ ഫുട്‌ബോളറായി. 16ാം വയസ്സില്‍ ബ്രസീല്‍ ദേശീയ ടീമില്‍ അംഗമായി. പിന്നീട് സംഭവിച്ചത് ചരിത്രമാണ്. നൂറ്റാണ്ടിന്റെ താരമായി ഫിഫ തെരഞ്ഞെടുത്ത് പെലെ ജീവിച്ചത് മുഴുവന്‍ ഫുട്‌ബോളിനായി മാത്രമായിരുന്നു. പത്താം നമ്പര്‍ ജഴ്‌സിക്ക് ലോകത്ത് ആരാധകരുണ്ടായതും പെലെയുടൊപ്പമാണ്.

Most Popular

Recent Comments