വിപണി ഇടിഞ്ഞ് വാഹനലോകം

0

ഇന്ത്യയിലെ വാഹന വില്‍പ്പനയില്‍ വന്‍ ഇടിവ്. ഫെബ്രുവരിയില്‍ 19.08 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. സാമ്പത്തിക മാന്ദ്യത്തിന് പുറമെ ബിഎസ് 6 മാനദണ്ഡങ്ങളിലേക്കുള്ള മാറ്റവും വിപണിക്ക് വിനയായി. സിയാമിന്റെ കണക്കുകള്‍ പ്രകാരം ഫെബ്രുവരിയിലെ മൊത്തം വാഹന വില്‍പ്പന 16 ലക്ഷത്തി 46 ആയിരത്തി 332 യൂണിറ്റായിരുന്നു. കഴിഞ്ഞ വര്‍ഷം ഇത് 20 ലക്ഷത്തി 34 ആയിരത്തി 597 യൂണിറ്റായിരുന്നു. ആഭ്യന്തര പാസഞ്ചര്‍ വില്‍പ്പന 7.61 ശതമാനം താഴ്ന്ന് 2,51,516 യൂണിറ്റായി. കാര്‍ വില്‍പ്പന 8.77 ശതമാനം ഇടിഞ്ഞ് 1,56,285 യൂണിറ്റിലെത്തി. ഇരുചക്ര വാഹന വില്‍പ്പനയിലും വന്‍ ഇടിവാണ് ഉണ്ടായത്. 19.82 ശതമാനം ഇടിഞ്ഞ് 12,94,791 യൂണിറ്റായി.
കോവിഡ് പശ്ചാത്തലത്തില്‍ മാര്‍ച്ചില്‍ വിപണി മൊത്തം അടഞ്ഞു കിടക്കുന്നതിനാല്‍ വാഹന വിപണിയും തകര്‍ന്നിരിക്കുകയാണ്.