രോഗബാധിതര്‍ കൂടുതല്‍ അമേരിക്കയില്‍; ലോകത്താകെ മരണം 24000 കടന്നു

0

ലോകത്ത് കോവിഡ് 19 മൂലമുള്ള മരണം 24000 കടന്നു. രോഗവ്യാപനം തടയുന്നതിനായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ് കൂടുതല്‍ കൂടുതല്‍ രാജ്യങ്ങള്‍. ഇതിനിടെ രോഗികളുടെ എണ്ണത്തില്‍ അമേരിക്ക ഒന്നാമതായി. ഇറ്റലിയെയും ചൈനയേയും അവര്‍ പിന്നിലാക്കി. കഴിഞ്ഞ 24 മണിക്കൂറിനിടെ അമേരിക്കയില്‍ 15461 പുതിയ രോഗബാധിതരെ കണ്ടെത്തി. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് 19 ബാധിതര്‍ 85000 കടന്നു. മരണം 1200 ആയി