HomeKeralaകുഫോസ് വൈസ് ചാൻസലർ ഡോ.എ.രാമചന്ദ്രൻ അന്തരിച്ചു

കുഫോസ് വൈസ് ചാൻസലർ ഡോ.എ.രാമചന്ദ്രൻ അന്തരിച്ചു

 പ്രമുഖ ഫിഷറീസ് ശാസ്ത്രഞ്ജനും കേരള ഫിഷറീസ് സമുദ്ര പഠന സർവ്വകലാശാലയുടെ (കുഫോസ്) വൈസ് ചാൻസലറുമായ ഡോ.എ.രാമചന്ദ്രൻ അന്തരിച്ചു. ഇന്ന് വെളുപ്പിന് രണ്ട് മണിയ്ക്ക് കൊച്ചി കളമശ്ശേരിയിലെ വസതിയിൽ ഹൃദായാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 61 വയസ്സായിരുന്നു. കുസാറ്റിന്റെ ഇൻഡ്രസ്റ്റീസ് ഫിഷറീസ് സ്കൂളിന്റെ ഡയക്ടറായിരുന്ന ഡോ.രാമചന്ദ്രൻ 2016 ജൂണിലായിരുന്നു കുഫോസിന്റെ വൈസ് ചാൻസലറായി സ്ഥാനമേറ്റത്. കൊച്ചിയിലെ ആദ്യകാല മേയറും കോൺഗ്രസ് നേതാവുമായിരുന്ന കെ.എസ്.എൻ മേനോന്റെ മകനാണ്. സുൽത്താനേറ്റ് ഓഫ് ഒമാന്റെ ഫിഷറീസ് അഡ്വൈസറായും ഫിഷറീസ് സംബന്ധമായ നിരവധി ദേശിയ- അന്തർദേശിയ സമതികളിൽ എക്സ്പേർട്ട് അംഗമായും പ്രവർത്തിച്ചുവരികയായിരുന്നു. കഴിഞ്ഞ നവംബറിൽ ഇന്ത്യയിലെ ആദ്യത്തെ ഇന്റർനാഷണൽ ബ്ളൂ ഇക്കോണമി കോൺഫറൻസ് കൊച്ചിയിൽ നടന്നത് ഡോ.എ.രാമചന്ദ്രന്റെ നേതൃത്വത്തിൽ ആയിരുന്നു. ഫിഷറീസ് രംഗത്ത് അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ട മുന്നൂറിലേറെ പ്രബന്ധങ്ങളുടെയും നിരവധി പുസ്തകങ്ങളുടെയും രചിതാവാണ്. 132 വിദ്യാർത്ഥികൾ ഡോ.രാമചന്ദ്രന് കീഴിൽ ഗവേഷണം നടത്തി പി.എച്ച്.ഡി ബിരുദം നേടി. ഹോളണ്ടിലെ ഡെൽഫ് യൂണിവേഴ്സിറ്റിയിൽ നിന്നാണ് ഡോ.രാമചന്ദ്രൻ പോസ്ററ് പി.എച്ച്.ഡി ബിരുദം നേടിയത്. വേന്പനാട്ട് കായലിലെ പ്ളാസ്റ്റിക് മാലിന്യത്തെ കുറിച്ച് കുഫോസ് നടത്തിയ പഠനത്തിന് നേതൃതം നൽകിയ ഡോ.രാമചന്ദ്രൻ, സമുദ്രപരിസ്ഥിതിയും കാലാവസ്ഥ വ്യതിയാനവും ഡിസാസ്റ്റർ മാനേജ്മെന്റും ഐശ്ചിക വിഷയങ്ങളായി എം.എസ്.സി കോഴ്സുകൾ കുഫോസിൽ ആരംഭിക്കുകയും ചെയ്തു.

ഇടപ്പള്ളി കാബയിൻ സ്കുളിലെ അധ്യാപികയായ ഡോ തനൂജ രാജേശ്വരിയാണ് ഭാര്യ. ഏക മകൻ രാഹുൽ രാമചന്ദ്രൻ സിംഗപ്പൂരിൽ ഷിപ്പ് എഞ്ചിനീയറാണ്.
മൃതദേഹം ഇപ്പോൾ കൊച്ചി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ മോർച്ചറിയിൽ. സംസ്കാരം പിന്നീട്

Most Popular

Recent Comments