സംസ്ഥാനത്തെ വൈസ് ചാന്‍സലര്‍ നിയമന വിഷയത്തില്‍ ഗവര്‍ണര്‍ ആറിഫ് മുഹമ്മദ് ഖാനാണ് ശരിയെന്ന് വീണ്ടും തെളിയുന്നു. സാങ്കേതിക സര്‍വകലാശാല താല്‍ക്കാലിക വൈസ് ചാന്‍സലറായി ഡോ. സിസ തോമസിനെ നിയമിച്ച ഗവര്‍ണറുടെ നടപടി ഹൈക്കോടതി അംഗീകരിച്ചു. നടപടി ചോദ്യം ചെയ്തുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി തള്ളിയാണ് കോടതി ഉത്തരവ്. സ്ഥിരം വിസിയെ കണ്ടെത്താന്‍ മൂന്ന് മാസത്തിനകം സെലക്ഷന്‍ കമ്മിറ്റി രൂപീകരിക്കണമെന്നും ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ ഉത്തരവില്‍ പറഞ്ഞു.
യുജിസി മാനദണ്ഡങ്ങള്‍ അനുസരിച്ച് യോഗ്യരായവരെ കണ്ടെത്താന്‍ ഗവര്‍ണര്‍ ശ്രമിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്ത രണ്ടുപേര്‍ക്കും മതിയായ യോഗ്യതയില്ല. പ്രോ വൈസ് ചാന്‍സലര്‍ക്ക് മതിയായ അധ്യാപന പരിചയം ഇല്ലെന്ന് സര്‍വകലാശാല തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
ഇതോടെയാണ് 10 വര്‍ഷത്തിലധികം അധ്യാപന പരിചയം ഉള്ളവരുടെ പട്ടിക തേടി ഗവര്‍ണര്‍ ടെക്‌നിക്കല്‍ എഡുക്കേഷന്‍ ഡയറക്ടര്‍ക്ക് കത്തയച്ചത്. ഇതില്‍നിന്നാണ് സിസ തോമസിനെ കണ്ടെത്തിയത്. സിസയേക്കാള്‍ സീനിയോറിറ്റി ഉള്ളവര്‍ ഉണ്ടെങ്കിലും അവരൊക്കെ തിരുവനന്തപുരത്തിന് പുറത്താണ്. വിദ്യാര്‍ഥികളാണ് പ്രധാനമെന്നും അവരുടെ ഭാവി കരുതിയാണ് സിസ തോമസിനെ നിയമിച്ചത് എന്നുള്ള ഗവര്‍ണറുടെ വാദവും കോടതി അംഗീകരിച്ചു.
സിസ തോമസിനെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്ത ജീവനക്കാരുടെ നടപടി അംഗീകരിക്കാനാവില്ല. വൈസ് ചാന്‍സലര്‍ പദവിയില്‍ ഇരിക്കാനും സിസക്ക് യോഗ്യത ഉണ്ടെന്നും ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞു.