ആരാധകരുടെ പ്രിയതാരം നെയ്മര്‍ക്ക് ലോകകപ്പിലെ അടുത്ത കളി നഷ്ടമാകും. ബ്രസീലിന്റെ രാജകുമാരനും ഫുട്‌ബോള്‍ ആരാധകരുടെ സുല്‍ത്താനുമായ നെയ്മറുടെ പരിക്കാണ് അടുത്ത കളിയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഇടയാക്കിയത്. സെര്‍ബിയക്കെതിരായ മത്സരത്തില്‍ കാല്‍ക്കുഴക്ക് പരിക്കേറ്റം താരം കളം വിട്ടിരുന്നു.
സ്വിറ്റ്‌സര്‍ലന്റിന് എതിരെയാണ് ബ്രസീലിന്റെ അടുത്ത കളി. 28ന് നടക്കുന്ന മത്സരത്തില്‍ നെയ്മറുടെ അഭാവം എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് ആരാധകര്‍. ശക്തമായ ടീമാണ് സ്വിറ്റ്‌സര്‍ലന്റ്. അവരെ കൂടി പരാജയപ്പെടുത്തിയാല്‍ ക്വാര്‍ട്ടര്‍ ഉറപ്പിക്കാമെന്ന മോഹത്തിന് വിള്ളല്‍ വീഴുമോ എന്ന് കണ്ടറിയണം.