5 ലക്ഷം കോടി ഡോളര്‍ വിപണിയിലിറക്കാന്‍ ജി20 ഉച്ചകോടി തീരുമാനം

0

കോവിഡ് 19 പ്രതിസന്ധി തീര്‍ന്നാല്‍ ലോകത്തിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ജി20 ഉച്ചകോടി തീരുമാനം. ഇതിന്റെ ഭാഗമായി 5 ലക്ഷം കോടി ഡോളര്‍ വിപണിയിലിറക്കാന്‍ ഉച്ചകോടി തീരുമാനിച്ചു. ലോകത്തിന്റെ വെ്ല്ലുവിളികളെ ഒറ്റക്കെട്ടായി നേരിടാനും അതിജീവിക്കാനും തീരുമാനമായി. വിഡിയോ കോണ്‍ഫറന്‍സിംഗ് വഴിയായിരുന്നു ഉച്ചകോടി നടന്നത്.
അഞ്ച് തീരുമാനങ്ങളാണ് പ്രധാനമായും ഉച്ചകോടിയില്‍ ഉണ്ടായത്.

1. മനുഷ്യ ജീവന്‍ രക്ഷിക്കാന്‍ സാധ്യമായ നടപടികള്‍ എടുക്കുക
2. ജനങ്ങളുടെ വരുമാനവും തൊഴിലും സംരക്ഷിക്കുക
3. ലോക സമ്പദ് വ്യവസ്ഥയിലെ വിശ്വാസം പുനസ്ഥാപിക്കുക
4. സഹായം ആവശ്യമായ എല്ലാ രാജ്യങ്ങളേയും പിന്തുണക്കുക
5. പൊതുജന ആരോഗ്യത്തിന് സഹകരിച്ച് പ്രവര്‍ത്തിക്കുക.

കോവിഡ് മഹാമാരി തടയാന്‍ ആവശ്യമായതെല്ലാം ചെയ്യും. ഇതിനുള്ള ചെലവ് വഹിക്കും. ലോകാരോഗ്യ സംഘടനയുടെ പ്രവര്‍ത്തനത്തില്‍ പൊളിച്ചെഴുത്ത് ആവശ്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഗവേഷണ ഫലങ്ങള്‍ പരസ്പരം പങ്കുവെക്കാന്‍ രാജ്യങ്ങള്‍ തയ്യാറാകണമെന്നും മോദി ആവശ്യപ്പെട്ടു. സൗദി അറേബ്യ രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസിന്റെ അധ്യക്ഷതയിലായിരുന്നു ഉച്ചകോടി.