സപ്ലൈകോ ഓൺലൈൻ വഴി ഭക്ഷ്യവസ്തുക്കൾ വീടുകളിൽ എത്തിക്കും

0
സപ്ലൈകോ കൊച്ചിയിൽ ഓൺലൈൻ വഴി അവശ്യ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്നതിന് തുടക്കം കുറിക്കുമെന്ന് സിഎംഡി  പി.എം അലി അസ്ഗർ പാഷ അറിയിച്ചു. സൊമോറ്റോയുമായിട്ടാണ് ഓൺലൈൻ വഴി ഭക്ഷ്യവസ്തുക്കൾ എത്തിക്കാനുള്ള കരാറായിട്ടുളളത്. പ്രാരംഭ നടപടി എന്ന നിലയിലാണ് സപ്ലൈകോയുടെ ആസ്ഥാനമായ ഗാന്ധി നഗറിന് എട്ട് കിലോമീറ്റർ പരിധിയിൽ ഭക്ഷ്യവസ്തുക്കൾ എത്തിക്കുക. തുടർന്ന് സംസ്ഥാനത്ത് 17 ഇടങ്ങളിൽ ഓൺലൈൻ സംവിധാനം ആരംഭിക്കും. ഓൺലൈൻ വഴി ഓർഡർ ചെയ്താൽ 40,50 മിനിറ്റിനകം ഭക്ഷ്യവസ്തുക്കൾ വീടുകളിൽ ലഭിക്കും. ഇ-പെയ്മെൻറാണ് നടത്തേണ്ടതെന്നും സിഎംഡി അറിയിച്ചു.