സംസ്ഥാനത്ത് ഇന്ന് 19 രോഗബാധിതര്‍; കേന്ദ്ര പാക്കേജ് കേരളത്തിന് ഗുണമെന്ന് മുഖ്യമന്ത്രി

0

സംസ്ഥാനത്ത് ഇന്ന് പുതിയ 19 കോവിഡ് വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതോടെ ആകെ 126 പൊസിറ്റീവ് കേസുകള്‍ സംസ്ഥാനത്ത് ഉണ്ട്. കേന്ദ്ര സര്‍ക്കാര്‍ ഇന്ന് പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് സംസ്ഥാനത്തിന് ഗുണം ചെയ്യും.

രോഗം ബാധിച്ചവരില്‍ 9 പേര്‍ കണ്ണൂര്‍, മൂന്ന് പേര്‍ വീതം കാസര്‍കോട്, മലപ്പുറം, രണ്ട് പേര്‍ തൃശൂര്‍, ഒരാള്‍ വീതം ഇടുക്കി, വയനാട് ജില്ലകളില്‍ നിന്നുള്ളവരാണ്‌

നേരത്തെ പ്രഖ്യാപിച്ച കമ്യൂണിറ്റി കിച്ചണ്‍ 43 പ്രദേശങ്ങളില്‍ ആരംഭിച്ചു. 941 പഞ്ചായത്തുകളില്‍ 861 എണ്ണത്തിലും കമ്യൂണിറ്റി കിച്ചന് സ്ഥലം കണ്ടെത്തിയിട്ടുണ്ട്.
പ്രത്യേക സന്നദ്ധ പ്രവര്‍ത്തകരെ സേവനത്തിനായി ഒരുക്കും. 22 മുതല്‍ 40 വയസുവരെയുള്ള ആളുകളെയാണ് സന്നദ്ധ സേനയിലേക്ക് നിയോഗിക്കുക. 2.36 ലക്ഷം പേരെയാണ് ഉദ്ധേശിക്കുന്നത്.
റേഷന്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്കും ഭക്ഷ്യധാന്യം എത്തിക്കാന്‍ സംവിധാനം ഒരുക്കും.

ക്ഷേമ പെന്‍ഷനുകള്‍ നാളെ മുതല്‍ നല്‍കി തുടങ്ങും. എന്നാല്‍ ചിലയിടങ്ങളില്‍ ഇന്ന് തന്നെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പെന്‍ഷന്‍ നല്‍കി തുടങ്ങി

ബേക്കറികള്‍ തുറക്കാം

മരുന്ന് മൊത്ത വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാന്‍ തടസ്സമുണ്ടാവില്ല, മരുന്ന് വിതരണത്തിനും ബുദ്ധിമുട്ടുണ്ടാവില്ല

വിലക്കയറ്റം നിയന്ത്രിക്കാന്‍ കര്‍ശന നടപടിയുണ്ടാകും

ശ്രീചിത്ര ആശുപത്രി ആശുപത്രിയിലെ ഡോക്ടറുടെ അസുഖം ഭേദമായി

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ചരക്ക് നീക്കം സുഗമമായി നടത്താന്‍ നടപടിയെടുക്കും

സ്വര്‍ണവായ്പ തിരിച്ചടവിനുള്ള സമയപരിധി നീട്ടി

മൊത്ത വ്യാപാരികളുമായി പ്രവര്‍ത്തനത്തിന് തടസ്സങ്ങളുണ്ടാവില്ല

കോഴിക്കോട് മാധ്യമപ്രവര്‍ത്തകരെ സിഐടിയു തൊഴിലാളികള്‍ അക്രമിച്ചത് ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി

കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ കേന്ദ്രസര്‍ക്കാര്‍ അഭിനന്ദിച്ചു. കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ കേരളത്തിലെ പ്രവര്‍ത്തനങ്ങളെ കുറിച്ചറിയാന്‍ വിളിച്ചതായി മുഖ്യമന്ത്രി

എല്ലാ ദിവസവും സംസ്ഥാനത്തെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രത്തെ അറിയിക്കുമെന്ന് മുഖ്യമന്ത്രി

മൃഗസംരക്ഷണവും ക്ഷീരവികസനവും അവശ്യസര്‍വീസ് പട്ടികയില്‍

അതിഥി തൊഴിലാളികളെ താമസസ്ഥലത്ത് നിന്ന് ഇറക്കി വിടാന്‍ അനുവദിക്കില്ല. അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കലക്ടര്‍മാരെ ചുമതലപ്പെടുത്തി