കുഫോസ് എം.എസ്.സി / പി.എച്ച്.ഡി അപേക്ഷ തിയ്യതി നീട്ടി

0

 കേരള ഫിഷറീസ് സമുദ്ര പഠന സർവ്വകലാശാലയിൽ  (കുഫോസ്) 2020-21 അദ്ധ്യയന വർഷത്തിൽ വിവിധ എം.എസ്.സി കോഴ്സുകളിലേക്കും പി.എച്ച്.ഡി പ്രോഗ്രാമുകളിലേക്കും അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി നീട്ടി. ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി ഏപ്രിൽ 30 ആയാണ് ദീർഘിപ്പിച്ചത്. അപേക്ഷാ ഫീസ്  ഇന്റർനെറ്റ് ബാങ്കിങ്ങ് , ഡെബിററ് / ക്രെഡിറ്റ് കാർഡ് വഴി ഓൺലൈനായി   മെയ് അഞ്ച് വരെ അടയ്ക്ക്കാം.   എം.എസ്.സി / പി.എച്ച്.ഡി പ്രവേശന പരീക്ഷാ തിയ്യതികൾക്ക് മാറ്റമില്ല.

 ഫിഷറീസ് ഫാക്കൽറ്റിയിൽ ഒഴികെ മറ്റ് ഫാക്കൽറ്റികളുടെ കീഴിൽ വരുന്ന വിഷയങ്ങളിൽ പി.എച്ച്.ഡി പ്രവേശനത്തിനുള്ള യോഗത്യ അതത് വിഷയങ്ങളിൽ 50 ശതമാനം മാർക്കോടെ നേടിയ ബിരുദാനന്തര ബിരുദമാണ് ( എസ്.സി / എസ്.ടി വിഭാഗങ്ങൾക്ക് 45 ശതമാനം). നെറ്റ് യോഗത്യയുള്ളവർക്ക് പ്രവേശന പരീക്ഷ എഴുതേണ്ടതില്ല. എന്നാൽ അവരും ഓൺലൈനായി പ്രവേശനത്തിന് അപേക്ഷിക്കണം. മറ്റ് സംവരണങ്ങൾക്ക് പുറമേ, സാന്പത്തികമായി പിന്നോക്കാവസ്ഥയിലുള്ളവർക്ക് 10 ശതമാനം സീറ്റ് ജനറൽ വിഭാഗത്തിൽ  എം.എസ്.സി / പി.എച്ച്.ഡി  കോഴ്സുകൾക്ക് സംവരണം ചെയ്തിട്ടുണ്ട്. ഈ സീറ്റുകളിലേക്ക് അപേക്ഷിക്കുന്നവർ സാന്പത്തിക പിന്നോക്കാവസ്ഥ തെളിയിക്കുന്ന വില്ലേജ് ഓഫിസിൽ നിന്നുള്ള സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് പ്രവേശന പരീക്ഷാ ദിവസം ഹാജരാക്കണം ( നെറ്റ് യോഗത്യയുള്ള പി.എച്ച്.ഡി അപേക്ഷകർ ഇന്റർവ്യൂ സമയത്ത് ഹാജരാക്കിയാൽ മതി). അഡ്മിഷൻ സംബന്ധമായ കൂടുതൽ വിവരങ്ങൾക്കും  പ്രോസ്പെക്ടസിനും കുഫോസ് വെബ് സൈറ്റ് (www.kufos.ac.in) സന്ദർശിക്കുക.