മദ്യശാലകൾ അടച്ചുപൂട്ടൽ വൻ ദുരന്തത്തിനു ഇടയാക്കും: ഐ എൻ ടി യു സി

0
 മുന്നൊരുക്കങ്ങളില്ലാതെ ധൃതി പിടിച്ചു വിദേശ മദ്യശാലകൾ അടച്ചു പൂട്ടി യത് കേരളത്തിൽ വിഷമദ്യ ദുരന്തം ഉൾപ്പെടെ യുള്ള അനർത്ഥങ്ങൾ വിളിച്ചു വരുത്തും എന്ന്ഐ എൻ ടി യു സി അഖിലേന്ത്യ സെക്രട്ടറിയും കെ കെ എൻ ടി സി സംസ്ഥാന പ്രസിഡണ്ടു മായ കെ .പി . തമ്പി കണ്ണാടൻ പറഞ്ഞു.
         രാജ്യം കൂട്ടായി ഒരു ഭീകര ദുരന്തത്തെ നേരിടാൻ സജ്ജമായി നിൽക്കുന്ന സമയത്ത് എടുക്കേണ്ട തീരുമാനം അല്ല ഇത്. മദ്യത്തിനു കീഴ് പ്പെട്ട അനേകം തൊഴിലാളി കൾ ഇന്ന് ജീവിക്കുന്നുണ്ട്. അല്പം മദ്യം കഴിച്ചു ശാന്തരായി കഴിയുന്നവർ ആയിരങ്ങളാണ്. അവർക്ക് അതിന്റെ ലഭ്യത ഇല്ലാതെ വരുമ്പോൾ ഉണ്ടാകുന്ന മാനസിക സംഘർഷത്തിൽ നിന്നും ഉടലെടുക്കാൻ പോകുന്ന ദുരന്തങ്ങളെക്കുറിച്ച് ആർ ക്കും പ്രവചിക്കാൻ സാധ്യമല്ല. സർക്കാർ കോവിഡ് 19-നെ നേരിടാൻ എടുത്തിട്ടുള്ള സന്നാഹത്തിന്റെ പകുതി ഇവർക്കായി നീക്കി വയ്‌ക്കേണ്ടി വരും. ഈ വിപത്ത് മനസ്സിലാക്കി അടിയന്തിരമായി ഉചിതമായ തീരുമാനം സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാകണമെന്നും,

സർക്കാരിന്റെ കണക്കനുസരിച്ചുള്ള അംഗീകൃത ചെത്തു തൊഴിലാളികൾ 25000 ത്തിൽ പരമാണ്. ഒരു ചെത്തു തൊഴിലാളിക്ക് കുറഞ്ഞത് 10 തെങ്ങ് എന്ന് കണക്കെടുത്താൽ പോലും 250000 തെങ്ങ് കള്ള് ചെത്തു നിരോധനം മൂലം, കള്ള് തെങ്ങിന്റെ മണ്ഡയിൽ വീണ് ഇപ്പോൾ ചെത്തികൊണ്ടിരിക്കുന്ന മൂന്ന് ലക്ഷത്തോളം വരുന്ന തെങ്ങുകൾ മുഴുവൻ നശിച്ചു പോകും. കേരളത്തിലെ കേര കർഷക വികസന പ്രവർത്തനത്തിന് ഇത് വൻ തിരിച്ചടി ആകും. ഒപ്പം കർഷകർക്ക് പാട്ടവും നഷ്ടപ്പെടും അംഗീകൃത ചെത്തുകാർക്കു ഒപ്പം തന്നെ അനധികൃത ചെത്തുകാരും പാലക്കാട്‌ പ്രദേശത്ത് ഉണ്ടെന്ന കാര്യം സർക്കാർ മറന്നുപോകരുതെന്നുംഅദ്ദേഹം കൂട്ടി ചേർത്തു