ഒടുവില്‍ രാജി

0

ഭരണഘടനയെ അവഹേളിക്കുകയും ഭരണഘടനാ ശില്‍പ്പികളെ അപമാനിക്കുകയും ചെയ്ത മന്ത്രി സജി ചെറിയാന്‍ രാജിവെച്ചു. ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് രാജി. കോടതി ഇദ്ദേഹത്തിനെതിരെ കേസെടുക്കാനും നിര്‍ദേശിച്ചിരുന്നു.

രണ്ടാം പിണറായി വിജയന്‍ മന്ത്രിസഭയില്‍ നിന്നുള്ള ആദ്യ രാജിയാണ് സജി ചെറിയാന്റേത്. ഇ പി ജയരാജന്‍ ആദ്യ പിണറായി സര്‍ക്കാരില്‍ നിന്ന് രാജിവെച്ച് മടങ്ങി വന്ന പോലെ സജി ചെറിയാനേയും മടക്കി കൊണ്ടുവരാനാണ് സിപിഎം ആലോചിക്കുന്നതെന്നാണ് സൂചനകള്‍. ഇതിന്റെ ഭാഗമായി ഇദ്ദേഹത്തിന് പകരം പുതിയ മന്ത്രിയെ നിയമിക്കില്ല.

രാജി വെകുന്നതില്‍ സിപിഎം കേന്ദ്ര നേതാക്കള്‍ക്കും അതൃപ്തി ഉണ്ടെന്ന വാര്‍ത്തകള്‍ വന്നിരുന്നു. മല്ലപ്പിള്ളിയിലെ പാര്‍ടി പരിപാടിയിലാണ് സജി ചെറിയാന്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്.