Kb ക്രോസ് 456km ..എന്ന സിനിമയുടെ ഷൂട്ടിംഗിനിടയിൽ അപകടം, നിരവധി പേർക്ക് പരിക്ക്. മൈസുറിൽ ഷൂട്ടിംഗ് പുരോഗമിക്കുന്നതിനിടയിലേക്ക് പാറ കയറ്റി വന്ന നാഷണൽ പെർമിറ്റ് ലോറി നിയന്ത്രണം തെറ്റി ഇടിച്ചു കയറുകയായിരുന്നു. സിനിമയുടെ അണിയറ പ്രവർത്തകർക്ക് ഗുരുതര പരിക്കേറ്റു. ഒരാളുടെ നില അതീവ ഗുരുതരം.
ക്യാമറ മാൻ ശ്യാം c മോഹൻ. സുഭാഷ്, ജാഫർ എന്നിവരെ ഗുരുതര പരിക്കുകളോടെ മൈസുറിലെ മെഡിക്കൽ കോളേജ് ആശുപത്രിയൽ പ്രവേശിപ്പിച്ചു.പരിക്കുകൾ ശ്യാമിനെയും സുഭാഷിനെയും പിന്നീട് തൃശ്ശൂരിലേക്ക് കൊണ്ടുവന്നു. ഇവരെ എലൈറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചിത്രത്തിലെ നായക നടനായ ജാഫറിനെ വയനാട് എസ്സംഷൻ ഹോസ്‌പിറ്റലിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ നിന്നും സംവിധായകനും മറ്റു അണിയറ പ്രവർത്തകരും അത്ഭുതകരമായി രക്ഷപ്പെട്ടു.. R’S രാജീവ് തിരക്കഥ എഴുതി ബിജു പണിക്കശ്ശേരി സംവിധാനം ചെയ്യുന്ന സിനിമയാണ് KB CROSS 456km. സർഗ്ഗ കൃഷ്ണയാണ് ചിത്രത്തിലെ നായിക. അപകടത്തെ തുടർന്ന് ഷൂട്ടിങ് നിർത്തിവച്ചു.