രാജ്യത്ത് മാസ്‌ക്കില്ലാതെ നടക്കുന്നവര്‍ക്കെതിരെ ഇനി കേസ് എടുക്കേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. കേസ് എടുക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളും പാടില്ല.
മാസക്കില്ലാത്തതിന്റെ പേരില്‍ വ്യക്തികള്‍ക്കെതിരെ കേസ് പാടില്ല. ആള്‍ക്കുട്ടങ്ങളെ നിയന്ത്രിക്കേണ്ടതില്ല. കോവിഡ് നിയന്ത്രണ ലംഘനം ഉണ്ടായാലും കേസെടുക്കാന്‍ പാടില്ല. ദുരന്ത നിവാരണ നിയമപ്രകാരമുള്ള നടപടികള്‍ പിന്‍വലിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്.