കാന്‍സര്‍ രോഗികള്‍ക്ക് മുടി മുറിച്ച് നല്‍കി മാതൃകയായി തൃശൂര്‍ പുറ്റേക്കര സെന്റ് ജോര്‍ജസ് ഹയര്‍ സെക്കൻ്ററി സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍. സ്‌കൂളിലെ ജൂനിയര്‍ റെഡ്‌ക്രോസിൻ്റെ ആഭിമുഖ്യത്തിലായിരുന്നു കേശദാനം-സ്‌നേഹദാനം എന്ന മഹത്തായ സന്ദേശം വിളംബരം ചെയ്യുന്ന പരിപാടി സംഘടിപ്പിച്ചത്.
വിദ്യാര്‍ത്ഥികളും അധ്യാപകരുമായി 26 പേരാണ് കേശദാനം നടത്തിയത്. അമല മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ സഹകരണത്തോടെയായിരുന്നു ചടങ്ങ്. ഫാ. ജെയ്‌സണ്‍ മുണ്ടന്‍മാണി ഉദ്ഘാടനം ചെയ്തു. ജൂനിയര്‍ റെഡ്‌ക്രോസ് റവന്യു ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എ ജോബി ബെന്‍സ് അധ്യക്ഷനായി.
കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ലിന്റി ഷിജു കേശദാനം നടത്തിയവരെ ആദരിച്ചു. എം എല്‍ ഫ്‌ളവറി സന്ദേശം നല്‍കി. പ്രധാനാധ്യാപിക ജയലത കെ ഇഗ്നേഷ്യസ് സ്വാഗതവും ജൂനിയര്‍ റെഡ്‌ക്രോസ് ഉപജില്ല കോ- ഓര്‍ഡിനേറ്റര്‍ സി ജെ ബിന്ദു നന്ദിയും പറഞ്ഞു.